രാജ്യം 69-ാമത് റിപ്പബ്ലിക് നിറവില്‍, അതിഥികളായി 10 രാഷ്ട്രത്തലവന്മാര്‍

രാജ്യം 69-ാമത് റിപ്പബ്ലിക് ദിനാഘോഷ നിറവില്‍ നില്‍ക്കുമ്പോള്‍  ഇന്ന് രാജ്പഥില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരിപാടികള്‍ 10 രാഷ്ട്ത്തലവന്മാരാണ് അതിഥികളായി എത്തുന്നുന്നത്. ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യ ഇത്രയേറെ രാഷ്ട്രത്തലവന്മാര്‍ ഒരു ചടങ്ങിലേക്കായി ക്ഷണിക്കുന്നത്. ആസിയാന്‍ രാജ്യങ്ങളായ ബ്രൂണോയ്,കംബോഡിയ, സിംഗപ്പൂര്‍, ലാവോസ്, ഇന്ത്യൊനീഷ്യ, മലേഷ്യ,മ്യാന്‍മര്‍, ഫിലിപ്പീന്‍സ്, തായ്‌ലാന്‍ഡ്, വിയറ്റ്‌നാം എന്നീ രാജ്യങ്ങളിലെ തലന്മാരാണ് ഡല്‍ഹിയിലെ നടക്കുന്ന റിപ്പബ്ലിക് ദിനപരേഡിലും മറ്റു പരിപാടികളിലും സാക്ഷ്യം വഹിക്കുന്നത്. രാവിലെ 8.30 ന് പതാക ഉയര്‍ത്തലോടെയാണ് പരിപാടികള്‍ ആരംഭിക്കുക.

അതേസമയം ഭീകരരുടെ ആക്രമണ ഭീഷണിയെ തുടര്‍ന്ന്, കനത്ത സുരക്ഷയാണ് രാജ്യത്ത് ഒരുക്കിയിരിക്കുന്നത്. പാകിസ്താന്‍ പിന്തുണയോടെ ഭീകരര്‍ നുഴഞ്ഞ് കയറുമെന്ന ഇന്റലിജന്‍സ് വിഭാഗത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് അതിര്‍ത്തിയില്‍ കനത്ത ജാഗ്രതാനിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ കാശ്മീരില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് ഇന്നത്തെ ദിവസം വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. സുരക്ഷയുടെ ഭാഗമായി ദില്ലി ഇന്ധിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് രാവിലെ പത്തരയ്ക്കും പന്ത്രണ്ടേ കാലിനും ഇടയില്‍ വിമാനസര്‍വ്വീസ് നിരോധിച്ചു. മെട്രോ സര്‍വീസുകള്‍ക്കും നിയന്ത്രണമുണ്ട്. അതിര്‍ത്തി സംസ്ഥാനങ്ങളിലും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഇത്തവണ റിപ്പബ്ലിക് ദിന പരേഡില്‍ 23 ദൃശ്യങ്ങളാണ് അണിനിരക്കുന്നത്. നാല് വര്‍ഷത്തിനുശേഷം കേരളത്തിന്റെ പാതിനിധ്യവും പരേഡിലുണ്ട്്. ഓച്ചിറ കെട്ടുകാഴ്ച്ചയുമായാണ് കേരളമെത്തുന്നത്. സംസ്ഥാനങ്ങുടേത് കൂടാതെ കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള വിവിധ മന്ത്രാലയങ്ങളുടെയും കലാപ്രകടനങ്ങള്‍ പരേഡിലുണ്ട്. ബിഎസ്എഫ് വനിതാ വിഭാഗത്തിന്റെ ബൈക്ക് അഭ്യാസം ഇത്തവണത്തെ പ്രത്യേകതകള്‍ ഒന്നാണ്.
20 വര്‍ഷത്തിന് ശേഷം ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസും മന്‍ കി ബാത്തുമായി ഓള്‍ ഇന്ത്യ റേഡിയോയും പരേഡില്‍ ദൃശ്യവിരുന്നൊരുക്കുണ്ട്.

Show More

Related Articles

Close
Close