രാജ്യത്തിന്റെ കരുത്തു തെളിയിച്ച് റിപ്പബ്ലിക് ദിനാഘോഷം; സാക്ഷികളായി ലോകനേതാക്കൾ

പത്ത് ആസിയാൻ രാജ്യങ്ങളിൽനിന്നുള്ള രാഷ്ട്രത്തലവൻമാരെ സാക്ഷികളാക്കി പ്രൗഢ ഗംഭീരമായ ചടങ്ങുകളോടെ രാജ്യം 69–ാം റിപ്പബ്ലിക് ദിനം ആഘോഷിച്ചു. രാജ്യത്തിന്റെ സാംസ്കാരിക വൈവിധ്യവും സൈനിക കരുത്തും വെളിവാക്കുന്ന പരിപാടികളോടെയാണ് ചടങ്ങിന് തിരശീല വീണത്. രാവിലെ 10 മണിക്ക് ഡൽഹിയിലെ രാജ്പഥിൽ രാഷ്ട്രപതി റാംനാഥ് കോവിന്ദ് ദേശീയ പതാക ഉയർത്തി.രാജ്യത്തിനായി ജീവന്‍ സമര്‍പ്പിച്ച സൈനികര്‍ക്ക് ഇന്ത്യഗേറ്റിലെ അമര്‍ ജവാന്‍ ജ്യോതിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പുഷ്പചക്രം അര്‍പ്പിച്ചു. ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് രാജ്യതലസ്ഥാനത്തും ഉത്തേരന്ത്യയിലും കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. ഏഷ്യാ–പസഫിക് മേഖലയില്‍ ചൈനയും പാക്കിസ്ഥാനും കടുത്ത ഭീഷണി ഉയർത്തുന്നതിനിടെ, പത്ത് ആസിയാന്‍ രാജ്യങ്ങളിലെ നേതാക്കളെ അണിനിരത്തി സംഘടിപ്പിച്ച റിപ്പബ്ലിക് ദിനാഘോഷം ഇന്ത്യയുടെ നയതന്ത്ര വിജയമാണ്. ഇതാദ്യമായാണ് റിപ്പബ്ലിക് ദിന പരേഡിന് ഇന്ത്യ ഇത്രയേറെ രാഷ്ട്രത്തലവന്മാരെ ക്ഷണിക്കുന്നത്.

കര–നാവിക–വ്യോമ സേനകളുടെ അഭിവാദ്യം രാഷ്ട്രപതി സ്വീകരിച്ചു. സൈനികശക്തി വിളിച്ചോതി ബ്രഹ്മോസ്, ആകാശ് മിസൈല്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങളുടെ പ്രദര്‍ശനവും ആകര്‍ഷകമായി.

Show More

Related Articles

Close
Close