യുവാക്കള്‍ രാഷ്ട്രീയ-വര്‍ഗീയസംഘര്‍ഷങ്ങളില്‍ ഇരകളാകുന്നത് ആശങ്കാജനകം- ഗവര്‍ണര്‍

രാഷ്ട്രീയ-വര്‍ഗീയ സംഘര്‍ഷങ്ങളില്‍ യുവാക്കള്‍ ഇരകളാകുന്നത് ആശങ്കാജനകമാണെന്ന് ഗവര്‍ണര്‍ പി.സദാശിവം. സംസ്ഥാനത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഗവര്‍ണര്‍ ദേശീയ പതാക ഉയര്‍ത്തി. രാജ്യത്തിന്റെ സംസ്ഥാനത്തിന്റേയും നേട്ടങ്ങള്‍ ഗവര്‍ണര്‍ സന്ദേശത്തില്‍ എടുത്ത്പറഞ്ഞു. വികസന മേഖലകളില്‍ പിണറായി വിജയന്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനം പ്രശംസനീയമാണ്. ഡിജിറ്റല്‍ സംസ്ഥാനമായി കേരളം രാജ്യത്തിന് തന്നെ മാതൃകയാകുന്നത് പ്രതീക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു. ഓഖി ദുരിത സമയത്ത് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട സൈനിക വിഭാഗങ്ങളേയും അദ്ദേഹം പ്രശംസിച്ചു.  രാഷ്ട്രീയ-വര്‍ഗ്ഗീയ സംഘര്‍ഷങ്ങളില്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും ഗവര്‍ണര്‍ മുന്നിറിയിപ്പ് നല്‍കി. ജില്ലാ ആസ്ഥാനങ്ങളില്‍ വിവിധ മന്ത്രിമാരുടെ നേതൃത്വത്തിലാണ് റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ നടന്നത്.

 

Show More

Related Articles

Close
Close