പ്രളയക്കെടുതിയിലെ രക്ഷാപ്രവര്‍ത്തനം; ഏറ്റവും നന്ദി മത്സ്യത്തൊഴിലാളികളോടെന്ന് സജി ചെറിയാന്‍ എംഎല്‍എ

ചെങ്ങന്നൂരില്‍ പ്രളയക്കെടുതിയില്‍പ്പെട്ട എല്ലാവരെയും രക്ഷിച്ചെന്ന് എം.എല്‍.എ സജി ചെറിയാന്‍. ഏറ്റവും നന്ദിയുള്ളത് മല്‍സ്യതൊളിലാളികളോടാണ്. ചെങ്ങന്നൂരില്‍ രണ്ട് ലക്ഷം പേര്‍ പ്രളയത്തെ നേരിട്ടുവെന്നും സജിചെറിയാന്‍ പറഞ്ഞു. മാധ്യമങ്ങള്‍ ശ്രേഷ്ഠമായ പ്രവര്‍ത്തനമാണ് നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തെ പ്രളയക്കെടുതി ഉണ്ടായപ്പോള്‍ സഹായമഭ്യര്‍ഥിച്ച് സജിചെറിയാന്‍ രംഗത്തെത്തിയിരുന്നു. ഹെലികോപ്ടര്‍ ഉപയോഗിച്ച് സൈന്യം എയര്‍ലിഫ്ടിങ്ങിനിറങ്ങണമെന്നായിരുന്നു സജി ചെറിയാന്റെ ആവശ്യം. തുടര്‍ന്ന് മല്‍സ്യതൊഴിലാളികള്‍ ഉള്‍പ്പടെയുള്ളവര്‍ എത്തിയാണ് ചെങ്ങന്നൂരില്‍ കുടങ്ങിക്കിടന്ന ആളുകളെ രക്ഷിച്ചത്.

ഇന്നലെ പ്രളയത്തില്‍ ചെങ്ങനൂരില്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ സൈന്യത്തിന് സജി ചെറിയാന്‍ നന്ദി പറഞ്ഞിരുന്നു. സൈന്യത്തിന്റെ സേവനം വാക്കുകള്‍ കൊണ്ട് പറഞ്ഞു തീര്‍ക്കാന്‍ കഴിയില്ല. ഊണും ഉറക്കവും ഇല്ലാതെ നമ്മുക്ക് വേണ്ടി ജീവിക്കുന്ന മനുഷ്യരാണവരെന്നുായിരുന്നു അദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

ചെങ്ങന്നൂര്‍ ഉള്‍പ്പെടുന്ന ആലപ്പുഴ ജില്ലയില്‍ 662 ക്യാംപുകളിലായി 2.7 ലക്ഷം പേരാണ് ഇപ്പോഴുള്ളത്. കാലവര്‍ഷം തുടങ്ങിയതുമുതല്‍ ജില്ലയില്‍ മരിച്ചത് 35 പേരാണ്. മെയ് 29 മുതലുള്ള കണക്കുകള്‍ അനുസരിച്ച് കുട്ടനാട് താലൂക്കില്‍ 15ഉം ചേര്‍ത്തല, മാവേലിക്കര താലൂക്കുകളില്‍ നാലുവീതവും ചെങ്ങന്നൂരില്‍ എട്ടും അമ്പലപ്പുഴയില്‍ മൂന്നും കാര്‍ത്തികപ്പള്ളിയില്‍ ഒരാളുമാണ് കാലവര്‍ഷക്കെടുതിയില്‍ മരിച്ചത്.

Show More

Related Articles

Close
Close