നെടുമ്പാശേരി വിമാനത്താവളത്തില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം

സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ചുള്ള സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും.

ആഗസ്ത് 10 മുതല്‍ 20വരെ പത്ത് ദിവസത്തേക്കാണ് നിയന്ത്രണം. ഈ ദിവസങ്ങളില്‍ സന്ദര്‍ശകര്‍ക്ക് ടെര്‍മിനലുകളില്‍ പ്രവേശനമുണ്ടാകില്ല. ബ്യൂറോ ഒഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റീസിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഈ നിയന്ത്രണമെന്ന് സിയാല്‍ അറിയിച്ചു.

Show More

Related Articles

Close
Close