തട്ട് രുചിക്കൂട്ടുകള്‍ക്ക് ഒരു കൈ പുസ്തകം

 

thattukada

ഭക്ഷണത്തിനും ഒരു സംസ്കാരമുണ്ട് .ഏതു പ്രദേശത്തെയും ജനങ്ങളുടെ ജീവിത സംസ്കാരത്തിന്റെ സവിശേഷതകള്‍ അവരുടെ ഭക്ഷണ സംസ്കാരത്തിലും ഉള്ളതായി കാണാം .സസ്യാഹാരികളുടെ പൊതു സംസ്കാരത്തില്‍ നിന്നും ഭിന്നമാണ്‌ മാംസാഹാരികളുടെ പൊതുസംസ്കാരം .മലയോരങ്ങളില്‍ ജീവിക്കുന്നവരുടെയും തീരപ്രദേശങ്ങളില്‍ ജീവിക്കുന്നവരുടെയും ഭക്ഷണസംസ്കാരത്തില്‍ അതിന്റേതായ വ്യത്യസ്തതകള്‍ ഉണ്ട്.ഇതിനെ ഭൂമിശാസ്ത്രപരമായും ,തൊഴില്‍ സംസ്കാരത്തിലും മത സംസ്കാരത്തിലും കാലാവസ്തകളുടെ വ്യത്യസ്തതകളിലും ഒക്കെ മനുഷ്യര്‍ അവരുടെ ഭക്ഷണത്തിലും വ്യത്യസ്തരാണ് .

മലയാളിയെ സംബന്ധിച്ചു മുമ്പ് തനതായ ഭക്ഷണ സംസ്കാരമുള്ള ഒരു ജനതയായിരുന്നു.എന്നാല്‍ ഇന്നു കേരളം ഒരു മിശ്ര സംസ്കാര സമൂഹം ആവുകയും കാസര്‍ഗോഡ്‌ മുതല്‍ തിരുവനന്തപുരം വരെ നീണ്ടു കിടക്കുന്ന ഒരു മെട്രോ നഗരമോ ,കമ്പോളമോ ആയി മാറിയ സാഹചര്യത്തില്‍ മലയാളിക്ക് അവരുടെ പാരമ്പര്യ ഭക്ഷണ സംസ്കാരം ഇന്നില്ലാതായി .കഴിഞ്ഞിരിക്കുന്നു എന്നുള്ളതാണ് വാസ്തവം .

ഇപ്പോള്‍ നമ്മുടെ പുസ്തക വിപണിയുടെ വൈവിധ്യങ്ങളിലേക്ക് ദാ ഒരു തട്ടുകട സ്പെഷ്യലും .ശ്രീമതി ടെന്‍സി ജേക്കബ്‌ തയ്യാറാക്കിയിരിക്കുന്ന ഈ രുചി മണക്കുന്ന പുസ്തകം ഡി സി ബുക്സ് ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത് .ആദ്യം സൂചിപ്പിച്ചതുപോലെ മാറി വന്ന ഭക്ഷണ സംസ്കാരത്തിന്റെ ഒരു വകഭേദമാണ് വഴിയോരവിഭവങ്ങളുടെ രുചിക്കൂട്ടുകള്‍ വിളമ്പുന്ന ഈ പുസ്തകം .

യാത്രകളുടെ ചില രാത്രികാലങ്ങളിലാണ് നമുക്ക് തട്ടുകടകള്‍ അഭയമാകുന്നത് .ഇന്നു രാത്രിയുടെ പാതയോരങ്ങളില്‍ മാത്രമല്ല പകലുകളുടെ നിരത്തുകളിലും നമ്മുടെ പ്രധാന നിരത്തുകളുടെ ഓരങ്ങളില്‍ മാത്രമല്ല ,ഉള്‍വഴികളിലും ഇപ്പോള്‍ തട്ടുകടകള്‍ സജീവമാണ് .നമ്മുടെ ജീവിതത്തില്‍ ഇത്ര സജീവമായി തട്ടുകടകള്‍ക്കിടപെടാന്‍ കഴിയുന്നതു കൊണ്ടു  കൂടിയാണ് ശ്രീമതി ടെന്‍സി ജേക്കബിനെ പോലെ ഒരാളുടെ എഴുത്ത് താല്‍പര്യത്തിലേക്ക് ഈ പുസ്തകം കടന്നു വന്നതെന്നു കൂടി പറയേണ്ടിയിരിക്കുന്നു .അതിന്റെ സ്വീകാര്യതയെ കുറിച്ച് നല്ല ബോധ്യം ഉള്ളതുകൊണ്ട് തന്നെ ഡി സി ബുക്സ് അത് പുസ്തകം ആക്കിയിരിക്കുന്നത് എന്ന് എടുത്തു പറയട്ടെ .ഒരു ഉത്തരാധുനിക സമൂഹത്തിന്റെ ആര്‍ത്തി പിടിച്ച രാത്രിതീറ്റി എന്നാ നിലക്ക് മാത്രമല്ല വാണിജ്യ മേഖലകളുടെ നീണ്ട ഭൂമികയായ കേരളത്തില്‍ ഇന്നിത് ഒരാവശ്യവും ആയി മാറിയിരിക്കുന്നു .

നമ്മുടെ തട്ടുകടക്കാര്‍ പഴയ കാപ്പിക്കടകളെ അമ്പരപ്പിക്കും വിധത്തില്‍ തട്ടുകട വിഭവങ്ങള്‍ ആക്കിമാറ്റിതീര്‍തിരിക്കുന്നതായി ഈ പുസ്തകത്തിലൂടെ കടന്നു പോകുമ്പോള്‍ മനസ്സിലാകും .തിരുവിതാംകൂറിന്‍റെയും കൊച്ചിയുടെയും മലബാരറിന്റെയും ആധുനികവും പാരമ്പര്യവുമായ ഭക്ഷണ വൈവിധ്യം വിവരിക്കുന്നത് ഈ പുസ്തകത്തിന്റെ പ്രത്യേകതയാണ് .തിരുവിതാംകൂറിലെ കിന്നതപ്പം മുതല്‍ കണ്ണൂരിലെ കണ്ണൂരപ്പം വരെ ഇതില്‍ നിറയുന്നു .ഏതാണ്ട് 125  തരം തട്ടുകട സ്പെഷ്യല്‍സ് ആണ് ഈ ചെറിയ പുസ്തകത്തില്‍ ഉള്‍പെടുത്തിയിരിക്കുന്നത് .എല്ലാ തലമുറയെയും നമ്മുടെ തട്ടുകടക്കാര്‍ തൃപ്തരാക്കുന്നതായി ഈ പുസ്തകം പറയാതെ പറയുന്നു .ഒരു വിപണിവത്കൃത  സമൂഹത്തില്‍ എല്ലാ വാണിജ്യങ്ങള്‍ക്കും വൈവിധ്യം ആവശ്യമാണല്ലോ .

ഈ പുസ്തകത്തിന്റെയും ,ഈ ഭക്ഷണ സംസ്കാരത്തിന്റെ കുഴപ്പങ്ങളെക്കുറിച്ചുകൂടി ഓര്‍ക്കാന്‍ ഈ പുസ്തകം സഹായകമാണ് .പഴയകാലത്തെ വിഭവങ്ങള്‍ ഒഴികെ മറ്റുള്ളവയിലാകെ അമിതമായി മസാലവത്കരണം നടത്തുന്നതിലൂടെ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട് എന്നുള്ളത് നാം മറന്നു കൂടാ .അനാരോഗ്യ അവസ്ഥകളിലേക്ക് മലയാളിയെ കൊണ്ടുചെന്നെത്തിക്കുന്നതിനാല്‍  ഈ മസാലവത്കരണവും ഗ്രേവി സംസ്കാരവും വലിയ പങ്കു വഹിക്കുന്നുണ്ട്.എന്നാല്‍ ഈ പുസ്തക വിഭവ വിവരണം നമ്മുടെ അടുക്കളകളില്‍ പുതിയ രുചിക്കൂട്ടുകളാകും എന്നുള്ളത്  എടുത്തു പറയേണ്ട ഒരു കാര്യമാണ്.വാസ്തവത്തില്‍ തട്ടുകട സ്പെഷ്യലിന്റെ പ്രസക്തി അതാണ് .അടുക്കളയില്‍ ഇത് ഒരു കൈപുസ്തകമാകുമ്പോള്‍ അമിതമായ മസാലവത്കരണം ഉണ്ടാവാതിരിക്കുന്നു .ഒപ്പം വൃത്തിയായി അവ പാചകം ചെയ്യാനും ആകും .ശ്രീമതി ടെന്‍സി ജേക്കബിന്റെ ഈ ശ്രമം തീര്‍ച്ചയായും ഒരു നിലക്ക് അഭിനന്ദനീയം തന്നെ ….

Show More

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close