നാളെ മുതല്‍ ആന്ധ്രാ അരി എത്തും

11755716_843987889010201_5434906201090134069_n
സംസ്ഥാനത്ത് നിലനിന്നിരുന്ന അരി പ്രതിസന്ധിക്ക് അവസാനമിട്ട് നാളെ മുതല്‍ ആന്ധ്രയില്‍ നിന്നുള്ള അരിയെത്തും. ജയ എന്ന പേരിലുള്ള അരിയാണ് എത്തുന്നത്. കഴിഞ്ഞദിവസം മുതല്‍ കേരളത്തിലേക്കുള്ള അരി ലോറികളില്‍ കയറ്റിത്തുടങ്ങി.
തിരുവനന്തപുരം, കൊല്ലം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം ജില്ലകളില്‍ പ്രധാനമായും വിറ്റഴിക്കുന്നത് ഈയിനം അരിയാണ്. ഒരു ലക്ഷം ടണ്‍ അരിയാണ് ആന്ധ്രയില്‍ നിന്നും മാസം പ്രതി എത്തുന്നത്. ഇതില്‍ 25,000 ടണ്‍ ലോറി വഴിയും 75,000 ടണ്‍ ഗുഡ്‌സ് വാഗണ്‍ വഴിയുമാണ് സംസ്ഥാനത്തേക്ക് വരുന്നത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close