റഷ്യന്‍ അത്‌ലറ്റുകള്‍ റിയോ ഒളിമ്പിക്‌സില്‍ മത്സരിക്കില്ല

ട്രാക് ആന്‍ഡ് ഫീല്‍ഡ് അത്‌ലറ്റുകളെ വിലക്കിയ രാജ്യാന്തര അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ നടപടി ചോദ്യംചെയ്ത് റഷ്യ സമര്‍പ്പിച്ച അപ്പീല്‍ സ്‌പോര്‍ട്‌സ് ആര്‍ബിട്രേഷന്‍ കോടതി തള്ളി. ഇതോടെ റഷ്യന്‍ അത്‌ലറ്റുകള്‍ക്ക് റിയോ ഒളിംപിക്‌സില്‍ പങ്കെടുക്കാനാവില്ല. റഷ്യന്‍ ഒളിമ്പിക് സമിതിക്കും 68 അത്‌ലറ്റുകള്‍ക്കും വ്യാപക ഉത്തേജക മരുന്ന് ഉപയോഗത്തെ തുടര്‍ന്നാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. കായിക തര്‍ക്ക പരിഹാര കോടതിയാണ് റഷ്യയുടെ അപ്പീല്‍ തള്ളിയത്.

അതേസമയം, ഉത്തേജക ഉപയോഗത്തിന്റെ പേരിൽ റഷ്യയെ ഒളിംപിക്സിൽ നിന്നു വിലക്കണോ എന്ന കാര്യത്തിൽ രാജ്യാന്തര ഒളിംപിക് സമിതി (ഐഒസി) ഇതുവരെ തീരുമാനമെടുത്തിട്ടില്ല. ഞായറാഴ്ച ഇതുസംബന്ധിച്ചു തീരുമാനമാകുമെന്നാണു റിപ്പോർട്ട്. കായിക കോടതിയുടെ തീരുമാനത്തിനു അനുസരിച്ചാവും ഐഒസിയുടെ നിലപാട്. നിലവിലെ സാഹചര്യത്തിൽ റഷ്യ റിയോ ഒളിംപിക്സിൽനിന്നു പുറത്തുപോകാനാണു സാധ്യത.

Show More

Related Articles

Close
Close