പച്ചൗരിയ്‌ക്കെതിരെ വീണ്ടും ലൈംഗികാരോപണം

rkpachauri_650x400_61424538592

ദ എനര്‍ജി റിസേര്‍ച്‌ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ (ടേരി) ഡയറക്‌ടര്‍ ആര്‍.കെ പച്ചൗരി (75)യ്‌ക്കെതിരെ ലൈംഗികാരോപണവുമായി മറ്റൊരു യുവതി കൂടി രംഗത്തെത്തി. 2003 മുതല്‍ 2004 വരെ പച്ചൗരിക്കൊപ്പം ടേരിയില്‍ പ്രവര്‍ത്തിച്ച സമയത്ത്‌ ലൈംഗികാതിക്രമത്തിന്‌ ഇരയായിട്ടുണ്ടെന്ന്‌ കാണിച്ചാണ്‌ യുവതി രംഗത്തെത്തിയത്‌. തനിക്കു മാത്രമല്ല, മറ്റു യുവതികള്‍ക്കും സമാനമായ അനുഭവമുണ്ടായിരുന്നു. ഇക്കാര്യം അവിടെ പാട്ടായിരുന്നുവെന്നും യുവതി പറയുന്നു.

ജോലിയുടെ ഭാഗമെന്ന നിലയില്‍ തന്നെ മുറിയിലേക്ക്‌ വിളിച്ച്‌ പച്ചൗരി തന്നോട്‌ ദുരുദ്ദേശത്തോടെ പെരുമാറിയിരുന്നു. കടന്നുപിടിക്കുകയും ചുംബിക്കാന്‍ ശ്രമിക്കുകയുമുണ്ടായി. ജോലിയില്‍ ചേര്‍ന്ന കാലത്തുതന്നെ പച്ചൗരി തന്നെ അശ്ലീലം കലര്‍ന്ന പേരാണ്‌ വിളിച്ചിരുന്നത്‌. ഡോ.പച്ചൗരിക്കെതിരെ പോലീസില്‍ പരാതി നല്‍കിയെങ്കിലും അവര്‍ പുച്‌ഛിച്ച്‌ തള്ളുകയായിരുന്നുവെന്നും യുവതി പറയുന്നു.

ആദ്യ ലൈംഗികാതിക്രമക്കേസില്‍ പച്ചൗരിയുടെ ജാമ്യാപേക്ഷ ഇന്ന്‌ ഡല്‍ഹി ഹൈക്കോടതി പരിഗണിക്കാനിരിക്കേയാണ്‌ വീണ്ടും പരാതി ഉയരുന്നത്‌. പച്ചൗരിക്കെതിരെ അന്വേഷണം നടത്തിയ ടേരി ആഭ്യന്തര കമ്മിറ്റി അദ്ദേഹം പെരുമാറ്റ ദൂഷ്യം നടത്തിയായി കണ്ടെത്തുകയും അധ്യക്ഷ സ്‌ഥാനത്തുനിന്ന്‌ മാറ്റുകയും ചെയ്‌തിരുന്നു. അടുത്തകാലത്ത്‌ പുതിയ മേധാവിയെ ടേരി നിയമിച്ചുവെങ്കിലും എക്‌സിക്യൂട്ടീവ്‌ വൈസ്‌ ചെയര്‍മാന്‍ എന്ന പുതിയ തസ്‌തികയുണ്ടാക്കി പച്ചൗരിക്ക്‌ വീണ്ടും നിയമനം നല്‍കി. ടേരി യൂണിവേഴ്‌സിറ്റി ചാന്‍സലര്‍ കൂടിയായ പച്ചൗരിയില്‍ നിന്ന്‌ ബിരുദ സര്‍ട്ടിഫിക്കറ്റ്‌ സ്വീകരിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ്‌ വിദ്യാര്‍ത്ഥികള്‍.2007ല്‍ പച്ചൗരി ഡയറക്‌ടറായിരിക്കേ ഇന്റര്‍ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ്‌ ചേഞ്ചിന്‌ നൊബേല്‍ പുരസ്‌കാരം ലഭിച്ചിരുന്നു്‌

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close