ബിഷപ്പിനെ അറസ്റ്റ് ചെയ്യാത്ത പൊലീസ് നടപടി ലജ്ജാകരം; ജലന്ധറിലേക്ക് ജന്‍വാദി ഇസ്ത്രി സഭയുടെ പ്രതിഷേധമാര്‍ച്ച്

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ വീട്ടിലേക്ക് ആര്‍.എം.പി.ഐയുടെ വനിതാ സംഘടനയായ ജന്‍വാദി ഇസ്ത്രി സഭയുടെ പ്രതിഷേധമാര്‍ച്ച്. ബിഷപ്പിനെ അറസ്റ്റ് ചെയ്യാത്ത പൊലീസ് നടപടി അത്യന്തം ലജ്ജാകരമാണെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് നീലം ഘൂമന്‍ പറഞ്ഞു.

ബിഷപ്പിനെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ടായിരുന്നു മാര്‍ച്ച്. കന്യാസ്ത്രീകള്‍ക്ക് സംരക്ഷണമൊരുക്കാന്‍ പൊലീസ് തയ്യാറാകണമെന്നും ജന്‍വാദി ഇസ്ത്രി സഭ ആവശ്യപ്പെട്ടു. ദേശ് ഭഗത് യാദവ് ഹാളില്‍ നിന്ന് ആരംഭിച്ച് മാര്‍ച്ച് ബിഷപ്പ് ഹൗസിന് 100 മീറ്ററകലെ പൊലീസ് തടഞ്ഞു

Show More

Related Articles

Close
Close