കാസർകോട്ട് വിജയ ബാങ്കിൽ വൻ കവർച്ച

Untitled-1
കാസർകോട് രണ്ടാഴ്ച്ചക്കിടെ വീണ്ടും വന്‍ ബാങ്ക് കവർച്ച.ചെറുവത്തൂരില്‍ വിജയ ബാങ്കിന്റെ ശാഖയിലാണ് കഴിഞ്ഞ രാത്രി മോഷണം നടന്നത്. സ്വര്‍ണവും പണവുമടക്കം നാലു കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക നിഗമനം. ബാങ്കിന്റെ മുകള്‍ നിലയിലെ തറ തുരന്നാണ് മോഷ്ടാക്കള്‍ അകത്തുകടന്നത്. തിങ്കളാഴ്ച രാവിലെ ബാങ്ക് തുറക്കാനെത്തിയ ജീവനക്കാരാണ് മോഷണ വിവരം ആദ്യം അറിഞ്ഞത്.മൂന്നു ലക്ഷം രൂപയും ബാക്കി സ്വര്‍ണവുമാണ് നഷ്ടമായിരിക്കുന്നത്. സ്വര്‍ണം സൂക്ഷിച്ചിരുന്ന നാല് ഷെല്‍ഫുകളില്‍ മൂന്നെണ്ണവും കുത്തിത്തുറന്ന നിലയിലാണ് . എത്ര രൂപയുടെ സ്വര്‍ണം നഷ്ടമായി എന്നു വിശദമായി കണക്കെടുത്തു വരികയാണ്. കാസര്‍ഗോഡ് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ അനേ്വഷണ സംഘം രൂപീകരിച്ചു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close