ശബരിമലയില്‍ ആചാരലംഘനം നടത്തിയെന്നും പരിഹാര ക്രിയകള്‍ ചെയ്‌തെന്നും വല്‍സന്‍ തില്ലങ്കേരി

ശബരിമലയില്‍ ആചാരലംഘനം നടത്തിയെന്ന് സമ്മതിച്ച് ആര്‍.എസ്.എസ് നേതാവ് വല്‍സന്‍ തില്ലങ്കേരി. ആചാരലംഘനത്തിന് പരിഹാര ക്രിയകള്‍ ചെയ്‌തെന്നും വല്‍സന്‍ തില്ലങ്കേരി പറഞ്ഞു. തന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് പരിഹാര ക്രിയകള്‍ ചെയ്തതെന്നും വല്‍സന്‍ തില്ലങ്കേരി ചാനല്‍ ചര്‍ച്ചക്കിടെ പറഞ്ഞു.

സ്ത്രീയെ തടഞ്ഞത് നടക്കാന്‍ പാടില്ലാത്ത സംഭവമാണെന്നും സ്ത്രീയേയും കുടുംബത്തേയും ഖേദം അറിയിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ന് രാവിലെയാണ് അദ്ദേഹം ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടിയില്‍ എത്തുകയും പുറംതിരിഞ്ഞ് നിന്ന് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും ചെയ്തത്. ഇതിന് ശേഷം വല്‍സന്‍ തില്ലങ്കേരി ഇരുമുടിയില്ലാതെ പതിനെട്ടാം പടി കയറുകയും ചെയ്തു.

Show More

Related Articles

Close
Close