രൂപയുടെ മൂല്യത്തിൽ വൻ ഇടിവ്

7969
രൂപയുടെ മൂല്യത്തിൽ വൻ ഇടിവ്. ഒരു ഡോളറിന് 65 രൂപ എന്ന നിരക്കിലാണ് രൂപയുടെ ഇന്നത്തെ വിനിമയ നിരക്ക്. കഴിഞ്ഞ രണ്ടു വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ചൈന കറൻസി മൂല്യം കുറച്ചതിനെത്തുടർന്ന് ആഗോള വിപണിയിൽ ഡോളറിന്റെ മൂല്യം ഉയർന്നതാണ് രൂപയ്ക്ക് തിരിച്ചടിയായത്.

അതേസമയം രൂപയുടെ മൂല്യത്തകർച്ച നേരിടാൻ റിസർവ്വ് ബാങ്ക് കാര്യക്ഷമമായി ഇടപെടുന്നുണ്ട്. ഇന്ന് ഡോളർ വിറ്റഴിച്ച് രൂപയുടെ മൂല്യം ഡോളറിന് എതിരെ 65 ന് തെഴെ സ്ഥിരപ്പെടുത്താൻ റിസർവ്വ് ബാങ്ക് നടപടി കൈക്കൊണ്ടേക്കും.

മുംബൈ സ്റ്റോക്ക് എക്‌സ്‌ചേഞ്ചും നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചും ഇന്നലെ മുതല്‍ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. ആഗോള വിപണികളിലെല്ലാം ഇന്നും ഇടിവ് തുടരുകയാണ്. സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള ചൈനയുടെ നടപടി ഫലത്തില്‍ അമേരിക്ക ഒഴികെയുള്ള എല്ലാ രാജ്യങ്ങളുടെയും സമ്പദ് വ്യവസ്ഥയെയും പ്രതികൂലമായി ബാധിക്കുന്ന ചിത്രമാണ് കാണുന്നത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close