ആകാംക്ഷയുണര്‍ത്തി വിക്രമും ബോബി സിംഹയും ; സാമി സ്‌ക്വയറിന്റെ പുതിയ പോസ്റ്റര്‍

2003ല്‍ തിയേറ്ററുകളെ പ്രകമ്പനം കൊള്ളിച്ച ചിത്രമാണ് സാമി. നീണ്ട കാലത്തെ ഇടവേളയ്ക്കു ശേഷമാണ് ഇപ്പോള്‍ ആറുസാമി പ്രേക്ഷകരിലേക്ക് ഒരു രണ്ടാം വരവിനൊരുങ്ങുന്നത്. സിനിമയുടെ പുതിയ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പങ്കുവെച്ചു. ബോബി സിംഹയും വിക്രമുമാണ് പോസ്റ്ററില്‍ പ്രത്യക്ഷപ്പെടുന്നത്. വ്യത്യസ്തമായ മൂന്ന് ലുക്കുകളിലൂടെയാണ് ബോബി സിംഹ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്.

ചിത്രം സെപ്റ്റംബര്‍ 20ന് റിലീസ് ചെയ്യുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. കീര്‍ത്തി സുരേഷാണ് വിക്രമിന്റെ നായികയായി എത്തുന്നത്. സാമിയുടെ ആദ്യ ഭാഗം സംവിധാനം ചെയ്ത ഹരി തന്നെയാണ് ഈ സിനിമയും ഒരുക്കിയിരിക്കുന്നത്.
പ്രഭു, ജോണ്‍ വിജയ് സൂരി തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. തമീന്‍സ് ഫിലിംസിന്റെ ബാനറില്‍ ഷിബു തമീന്‍സാണ് സാമി 2വിന്റെ നിര്‍മ്മാണം നിര്‍വ്വഹിക്കുന്നത്. പ്രിയന്‍ എ വെങ്കിടേഷ് ചായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് വിടി വിജയനാണ് എഡിറ്റിങ്ങ്.
Show More

Related Articles

Close
Close