സാർക്കിൽനിന്ന് മാലദ്വീപും പിന്മാറി

മാലദ്വീപും സാർക് സമ്മേളനത്തിൽനിന്നു വിട്ടുനിൽക്കാൻ തീരുമാനിച്ചതോടെ ദക്ഷിണേഷ്യൻ രാജ്യങ്ങൾക്കിടയിൽ പാക്കിസ്ഥാൻ ഒറ്റപ്പെട്ടു. അഞ്ച് അംഗരാജ്യങ്ങൾ‌ പിന്മാറിയതോടെ സമ്മേളനം മാറ്റിവച്ചിരുന്നു.

ഇന്ത്യക്കു പിന്നാലെ ബംഗ്ലാദേശ്, ഭൂട്ടാന്‍, അഫ്ഗാനിസ്താന്‍, ശ്രീലങ്ക എന്നീ രാഷ്ട്രങ്ങള്‍ സാര്‍ക്കില്‍നിന്നും പിന്‍മാറിയിരുന്നു.

നവംബര്‍ 9, 10 തിയ്യതികളിലാണ് സാര്‍ക്ക് ഉച്ചകോടി നടക്കാനിരുന്നത്. പുതുക്കിയ തീയതി അധ്യക്ഷ രാജ്യമായ നേപ്പാള്‍ പ്രഖ്യാപിക്കുമെന്നാണ് പാകിസ്താന്‍ അറിയിച്ചിരുന്നത്.

1985ലാണ് ഇന്ത്യ, പാകിസ്താന്‍, ശ്രീലങ്ക, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ്, ഭൂട്ടാന്‍, മാലെദ്വീപ് എന്നീ രാജ്യങ്ങള്‍ അംഗങ്ങളായി സാര്‍ക്ക് രൂപീകരിച്ചത്.

സാർക്കിന്റെ പത്തൊൻപതാമത്തെ ഉച്ചകോടിയാണ് അടുത്ത മാസം നടക്കാനിരുന്നത്. എന്നാൽ, ഉച്ചകോടി നടക്കാതിരിക്കാൻ കാരണം ഇന്ത്യയുടെ നിലപാടാണെന്നു വ്യക്‌തമാക്കി പാക്ക് വിദേശകാര്യ മന്ത്രാലയം പ്രസ്‌താവനയിറക്കി.

Show More

Related Articles

Close
Close