ശബരിമല-അഭിഭാഷകന് വധഭീഷണി

Sabarimala-Sannidhanamശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച ഹര്‍ജിയില്‍ കടുത്ത നിലപാടുമായി സുപ്രീം കോടതി. ഹര്‍ജി നല്‍കിയ അഭിഭാഷകന് നേര്‍ക്ക് വധഭീഷണി ഉയര്‍ന്ന സംഭവം ഗൗരവമേറിയതാണെന്ന് നിരീക്ഷിച്ച കോടതി അഭിഭാഷകന്‍ പിന്മാറിയാലും ഹര്‍ജിയുമായി മുന്നോട്ടുപോകുമെന്നും വ്യക്തമാക്കി. വേണ്ടിവന്നാല്‍ ഹരീഷ് സാല്‍വയെ അമിക്കസ് ക്യൂറിയെ നിയമിക്കും. ഭരണഘടനാ പ്രശ്‌നമാണ് കോടതി പരിശോധിക്കുന്നത്. ഈ മാസം 18നു തന്നെ കേസ് പരിഗണിക്കുമെന്നും കോടതി അറിയിച്ചു.

എല്ലാ സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷനാണ് ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. അസോസിയേഷന്‍ പ്രസിഡന്റ് നൗഹാദ് മുഹമ്മദ് ഖാനെതിരെ ഭീഷണിയുയര്‍ന്നത് അദ്ദേഹത്തിന്റെ അഭിഭാഷകനാണ് ഇന്ന് കോടതിയില്‍ ചൂണ്ടിക്കാട്ടിയത്. സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി വര്‍ഗീയ പ്രചാരണം നടക്കുന്നതും ഫോണില്‍ വധഭീഷണി വരുന്നതും കാണിച്ച് ഖാന്‍ ഡല്‍ഹി പോലീസില്‍ പരാതി നല്‍കിയിരുന്നു.

ശബരിമലയില്‍ എന്തുകൊണ്ടാണ് സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കാത്തതെന്ന് വ്യക്തമാക്കണമെന്നും പ്രവേശനം നല്‍കണമെന്ന ഹര്‍ജിയില്‍ നിലപാട് അറിയിച്ച് സത്യവാങ്മൂലം നല്‍കണമെന്നും സംസ്ഥാന സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചിരുന്നു. ഭരണഘാടനാനുസൃതമായി ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിക്കാനാവില്ല. മതത്തിന്റെ അടിസ്ഥാനത്തിലല്ലാതെ ക്ഷേത്രത്തില്‍ മറ്റേതെങ്കിലും വിധത്തില്‍ വിശ്വാസികള്‍ക്കോ സന്ദര്‍ശകര്‍ക്കോ നിയന്ത്രണം ഏര്‍പ്പെടുത്താമോ എന്നും കോടതി ആരാഞ്ഞിരുന്നു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close