കേന്ദ്രമന്ത്രിയെ അപമാനിച്ച സംഭവത്തില്‍ പ്രതിഷേധം

തമിഴ്‌നാട്ടില്‍ ഭക്തര്‍ കെഎസ്ആര്‍ടിസി ബസ് തടഞ്ഞു

കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനെ അപമാനിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തം. ബിജെപി പ്രവര്‍ത്തകരും അയ്യപ്പഭക്തരും കെഎസ്ആര്‍ടിസി ബസ് തടഞ്ഞു. തമിഴ്‌നാട് തശബരിമലയില്‍ ദര്‍ശനം നടത്താനെത്തിയ കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണനോട് അപര്യാദയായി പെരുമാറിയ എസ് പി യതീഷ് ചന്ദ്രയ്‌ക്കെതിരെയാണ് പ്രതിഷേധം. പത്തനംതിട്ട കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റില്‍ ഭക്തര്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന സൗകര്യങ്ങള്‍ വിലയിരുത്താന്‍ എത്തിയ വേളയിലായിരുന്നു കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനെ അവഹേളിക്കുന്ന രീതിയില്‍ യതീഷ് ചന്ദ്ര സംസാരിച്ചത്.

നിലയ്ക്കലില്‍ നിന്ന് പമ്പയിലേയ്ക്ക് സര്‍ക്കാര്‍ സര്‍വീസുകള്‍ അനുവദിക്കുന്നതു പോലെ സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടാന്‍ തടസ്സമെന്തെന്ന് മന്ത്രി ചോദിച്ചു. സര്‍ക്കാര്‍ വാഹനങ്ങള്‍ പമ്പയില്‍ പാര്‍ക്കുചെയ്യാത്തതിനാല്‍ ഗതാഗതകുരുക്ക് ഉണ്ടാകുകയില്ല എന്ന് യതീഷ് ചന്ദ്ര അറിയിച്ചു. എന്നാല്‍ സമാനമായ രീതിയില്‍ സ്വകാര്യ വാഹനങ്ങള്‍ക്കും സൗകര്യം ഏര്‍പ്പെടുത്താന്‍ പാടില്ലേയെന്ന മന്ത്രിയുടെ ചോദ്യത്തിന്
അത്തരത്തില്‍ വാഹനങ്ങള്‍ കടത്തി വിട്ടാല്‍ ഗതാഗത കുരുക്ക് ഉണ്ടാകുമെന്നും, അങ്ങനെ ഉണ്ടായാല്‍ അതിന്റെ ഉത്തരവാദിത്തം ‘ നിങ്ങള്‍ ‘ ഏറ്റെടുക്കുമോയെന്നുമാണ് യതീഷ് ചന്ദ്ര ചോദിച്ചത്.

ഇപ്പോള്‍ പമ്പയിലേയ്ക്ക് മന്ത്രിയുടെ വാഹനങ്ങള്‍ കടത്തിവിടാമെന്ന് മറുപടിയും നല്‍കി.എന്നാല്‍ തനിക്ക് മാത്രമായി അത്തരമൊരു സൗകര്യം വേണ്ടെന്നും,താനും കെഎസ് ആര്‍ടിസി ബസില്‍ തന്നെ പോകുമെന്നുമാണ് മന്ത്രി പ്രതികരിച്ചത്.തുടര്‍ന്ന് ബസിലാണ് മന്ത്രി പമ്പയിലെത്തിയത്.

അതേസമയം, സന്നിധാനത്ത് വീണ്ടും പോലീസ് നിയന്ത്രണം. ഭക്തര്‍ നാപം ജപിച്ച സ്ഥലത്താണ് പോലീസ് നിയന്ത്രണമേര്‍പ്പെടുത്തിയത്. ഭക്തര്‍ മാളികപ്പുറം ക്ഷേത്രത്തിനു സമിപം പ്രവേശിക്കുന്നത് പോലീസ് നിഷേധിച്ചു.

Show More

Related Articles

Close
Close