സോഷ്യല്‍ മീഡിയ തന്നെ ഉത്തരം കണ്ടെത്തി; ശബരിമലയിലെ പതിനെട്ടാം പടിയില്‍ നൃത്തം ചവിട്ടിയ നായിക ജയശ്രീ

1986 ല്‍ ഒരു തമിഴ് സിനിമയ്ക്കു വേണ്ടി ശബരിമലയിലെ പതിനെട്ടാം പടിയില്‍ ഒരു നടി നൃത്തം ചെയ്യുന്നത് ചിത്രീകരിച്ചിട്ടുണ്ടെന്ന് പറഞ്ഞത് എഴുത്തുകാരന്‍ എന്‍.എസ് മാധവനായിരുന്നു. ട്വിറ്ററിലൂടെ അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയതോടെ എല്ലാവര്‍ക്കും ആ നടി ആരാണെന്ന് അറിയാനുള്ള ആകാംക്ഷയായിരുന്നു.

സോഷ്യല്‍ മീഡിയ തലപുകഞ്ഞാലോചിച്ച ഈ കാര്യത്തിന്റെ വസ്തുത ഇപ്പോള്‍ സോഷ്യല്‍ മീഡിയ തന്നെ കണ്ടുപിടിച്ചിരിക്കുന്നു. ‘നമ്പിനാല്‍ കെടുവതില്ലൈ’ എന്ന സിനിമയ്ക്ക് വേണ്ടി നായിക ജയശ്രീ ആയിരുന്നു ശബരിമലയിലെ പതിനെട്ടാം പടിയില്‍ നൃത്തം ചെയ്യുന്ന രംഗം അഭിനയിച്ചത്. സഹനായികയായി സുധാചന്ദ്രനും അഭിനയിച്ചിരുന്നു. സന്നിധാനത്ത് ദര്‍ശനം നടത്തുന്ന രംഗങ്ങളും സിനിമയില്‍ ഉണ്ട്. സിനിമ തിരക്കഥയെഴുതി സംവിധാനം ചെയ്തത് കെ.ശങ്കറും മ്യൂസിക്ക് ഡയറക്ടര്‍ എം.എസ് വിശ്വാനാഥനുമായിരുന്നു.

സിനിമയുടെ ഷൂട്ടിംഗിന്റെ ഫീസ് ആയി 7,500 രൂപ ദേവസ്വം ബോര്‍ഡ് വാങ്ങിയിട്ടുണ്ടന്നും എന്‍ എസ് മാധവന്‍ വ്യക്തമാക്കിയിരുന്നു. 1990 ല്‍ ആണ് കേരള ഹൈക്കോടതി 1050 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പൂര്‍ണമായ വിലക്ക് ഏര്‍പ്പെടുത്തി വിധി പുറപ്പെടുവിച്ചതെന്നും എന്‍.എസ് മാധവന്‍ ട്വീറ്റ് ചെയ്തിരുന്നു.

Show More

Related Articles

Close
Close