തിങ്കളാഴ്ച നടത്താനിരുന്ന ഹര്‍ത്താല്‍ ശിവസേന പിന്‍വലിച്ചു

ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്കും പ്രവേശിക്കാം എന്ന സുപ്രീംകോടതി വിധിയില്‍ പ്രതിഷേധിച്ച് ശിവസേന തിങ്കളാഴ്ച നടത്താനിരുന്ന ഹര്‍ത്താല്‍ പിന്‍വലിച്ചു. സംസ്ഥാനത്ത് പ്രളയവും കൊടുംകാറ്റും ആവര്‍ത്തിക്കാന്‍ സാധ്യത ഉള്ളതിനാലും ചില ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലുമാണ് ഹര്‍ത്താല്‍ പിന്‍വലിച്ചതെന്ന് ശിവസേന പത്രക്കുറിപ്പിലൂടെ അറിയിച്ചു.

ഭരണഘടനയെക്കാള്‍ പഴക്കമുള്ളതാണ് ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍. ആരാധനയും പൂജാവിധികളും എങ്ങനെ വേണമെന്നു ഭരണഘടനയിലില്ല. ക്ഷേത്ര തന്ത്രിക്കും ആചാര്യന്‍മാര്‍ക്കുമാണ് അതു നിശ്ചയിക്കാനുള്ള അവകാശം. വിവിധ മതവിശ്വാസികളുടെ ആരാധനാ കേന്ദ്രമാണു ശബരിമല. അഞ്ചംഗ ബെഞ്ചിലെ ഒരു ജഡ്ജി തന്നെ തീരുമാനത്തോടു വിയോജിച്ചിട്ടുണ്ടെന്നും ശിവസേന നേതാവ് ഭുവനചന്ദ്രന്‍ പറഞ്ഞു.

വിധി പുനപരിശോധിക്കാന്‍ സുപ്രീംകോടതിയില്‍ ഹരജി നല്‍കും എന്ന് ശിവസേന നേതാക്കള്‍ പറഞ്ഞു.
ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ നിലവിലേത് പോലെ തന്നെ നിലനിര്‍ത്തണം എന്നതാണ് ശിവസേന ഉയര്‍ത്തുന്ന ആവശ്യം.

Show More

Related Articles

Close
Close