ശബരീശന് പമ്പയില്‍ ആറാട്ട് കഴിഞ്ഞു

2പമ്പ: അയ്യപ്പസ്വാമിയുടെ പിറന്നാളാണ് മീനമാസത്തിലെ ഉത്രം.  പൈങ്കുനി ഉത്രം ദിനമായ ഇന്ന്  വെള്ളിയാഴ്ച  രാവിലെ പതിനൊന്നിന്   ധര്‍മ്മശാസ്താവിന് പമ്പയില്‍ ആറാട്ട്  നടന്നത് .ശബരിമല ക്ഷേത്രത്തിലെ പത്തു ദിവസത്തെ ഉത്സവത്തിന് ഇന്ന് സമാപനമാകും. ഇന്ന്  രാവിലെ എട്ടുമണിയോടെയാണ് ആറാട്ടുബലി നടന്നത്  ഒമ്പത് മണിയ്ക്ക് ക്ഷേത്രനടഅടച്ച് ആറാട്ടിനായി ദേവനെ പമ്പയിലേക്ക് എഴുന്നെള്ളി. ഭഗവാന്റെ ശ്രീബലി വിഗ്രഹമാണ് ആറാട്ടിനായി പമ്പയിലേയ്ക്ക് എഴുന്നെള്ളിച്ചത്.ആറാട്ടിന് ശേഷം പമ്പാ ഗണപതിക്കോവിലില്‍ ഭക്തര്‍ക്ക് ശബരിമല  ധര്‍മ്മശാസ്താവിനെ ദര്‍ശിക്കാന്‍ സൗകര്യം ഒരുക്കി .  ആറാട്ട് ഘോഷയാത്ര മടങ്ങിയെത്തിയശേഷം വൈകീട്ട് ഉത്സവം കൊടിയിറങ്ങും.

റിപ്പോർട്ടർ : അനൂപ്‌ പിള്ള

ആറാട്ട് ചിത്രങ്ങൾ:- Sreeraj Sreevilasam

e

a

 

 

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close