ശബരിമലയില്‍ നിയന്ത്രണം പൊലീസിന് തന്നെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍!

ശബരിമലയില്‍ നിയന്ത്രണം പൊലീസിന് തന്നെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമലയിലെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ അനുവദിക്കില്ലെന്നും പ്രശ്‌നക്കാരുടെ തന്ത്രങ്ങള്‍ വിലപോവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ക്രമസമാധാനം തകര്‍ക്കാനാണ് ബിജെപി പ്രവര്‍ത്തകര്‍ അവിടെ തമ്പടിക്കുന്നത്. അവര്‍ക്ക് പറ്റിയ മണ്ണ് ഇതല്ലെന്ന് ഉടന്‍ തിരിച്ചറിയുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ശബരിമലയിലെ പൊതുവായ അവസ്ഥ തകര്‍ക്കാന്‍ ശ്രമിക്കുന്ന ശക്തികളുണ്ട്. അവരറിയേണ്ട ഒരു കാര്യമുണ്ട്, അതിനുള്ള ശേഷി അവര്‍ക്കില്ല. കേരളത്തിന് പുറത്തും പലയിടത്തും പയറ്റിത്തെളിഞ്ഞത് ഇവിടെ നടക്കില്ല. ശബരിമല ശാന്തമായി നില്‍ക്കേണ്ട സ്ഥലമാണ്. അവിടെ ക്രമസമാധാനം തകര്‍ന്നാലെ പൊലീസ് ഇടപെടൂ. മാധ്യമപ്രവര്‍ത്തകരെ അടക്കം ആക്രമിച്ചത് പൊലീസല്ല, അവിടെ കലാപം ഉണ്ടാക്കാന്‍ ശ്രമിച്ചവരാണ്. നാടിന്റെ അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമം നടക്കുന്നുണ്ട്. അത് മാധ്യമപ്രവര്‍ത്തകര്‍ക്കടക്കം മനസിലായതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Show More

Related Articles

Close
Close