മണിയുടെ മരണം: അവതാരകന്‍ സാബുവിനെ ചോദ്യം ചെയ്തു

തനിക്കെതിരെ പ്രചരിക്കുന്നത് വ്യാജവാർത്തകളെന്ന് നടനും ടി.വി അവതാരകനുമായ സാബു. ഇത്തരത്തിൽ വാർത്തകൾ നൽകുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മണി അബോധാവസ്ഥയിലാകുന്നതിന്‍റെ തലേന്ന് ചാലക്കുടിയിൽ ഉണ്ടായിരുന്നു. എന്നാൽ അദ്ദേഹം മദ്യപിക്കുന്നത് താൻ കണ്ടിട്ടില്ലെന്നും സാബു പ്രതികരിച്ചു.

അതേസമയം, സംഭവത്തിൽ സാബുവിനെ ഡി.വൈ.എസ്.പി സുദര്‍ശന്റെ നേതൃത്വത്തിൽ ചാലക്കുടി സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി മൊഴിയെടുത്തു. സാബുവിനെക്കൂടാതെ കലാഭവന്‍ മണിയുടെ ചില അടുത്ത സുഹൃത്തുക്കളെക്കൂടി ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു. മണിയുടെ മരണവുമായി ബന്ധപ്പെട്ട് നേരത്തെ നടന്‍ ജാഫര്‍ ഇടുക്കിയേയും ചോദ്യം ചെയ്തിരുന്നു.

മണിയുടെ മരണത്തിന് പിന്നിൽ സാബുവാണെന്ന തരത്തിൽ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരണങ്ങളുണ്ടായിരുന്നു. ഇതിനെ തുടർന്നാണ് അദ്ദേഹം നേരിട്ട് പ്രതികരണവുമായി രംഗത്തെത്തിയത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close