സക്കീർ ഹുസൈൻ കീഴടങ്ങി

വ്യവസായിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയ കേസില്‍ ഒളിവിലായിരുന്ന കളമശേരി മുന്‍ ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈന്‍ കീഴടങ്ങി. രാവിലെ സിറ്റി പൊലീസ് കമ്മിഷണര്‍ ഓഫിസിലെത്തിയാണ് കീഴടങ്ങിയത്.

ഡയറിഫാം വ്യവസായിയായ തൃക്കാക്കര സ്വദേശിനി ഷീല തോമസുമായുള്ള കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു തന്നെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയെന്നാരോപിച്ചു കാക്കനാട് സ്വദേശിയായ വ്യവസായി ജൂബ് പൗലോസ് നല്‍കിയ പരാതിയിലാണു സക്കീര്‍ ഹുസൈനെതിരെ പോലീസ് കേസ് എടുത്തിരിക്കുന്നത്.

നേരത്തെ, സക്കീര്‍ ഹുസൈന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ സക്കീര്‍ ഹുസൈന്‍ അന്വേഷണ ഉദ്യോഗസ്ഥനു മുമ്പാകെ ഹാജരാകണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതിനു പുറമെ സക്കീര്‍ പൊലീസിനു കീഴടങ്ങണമെന്ന് സിപിഎം നേതൃത്വവും വ്യക്തമാക്കിയിരുന്നു.

 

Show More

Related Articles

Close
Close