മിനിമം ശമ്പളം 16,500 രൂപ-പരിഷ്കരണത്തിന് അംഗീകാരം

Oommen-Chandy_6സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്കരണം സംബന്ധിച്ച പത്താം ശമ്പള കമീഷന്‍ ശിപാര്‍ശകള്‍ ഭേദഗതികളോടെ നടപ്പാക്കാന്‍ മന്ത്രിസഭാ യോഗത്തിന്‍െറ തീരുമാനം. 2014 ജൂലൈ മുതല്‍ ഒമ്പത് ശതമാനം മുന്‍കാല പ്രാബല്യത്തോടെയാണ് ശമ്പള പരിഷ്കരണം നടപ്പാക്കുന്നത്. പുതിയ ശമ്പളവും അലവന്‍സും ഫെബ്രുവരി ഒന്ന് മുതല്‍ ലഭിക്കും. മിനിമം വേതനം 16,500 രൂപയായി നിജപ്പെടുത്തിയെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

ശമ്പള കുടിശിക 2017 ഏപ്രില്‍ മുതല്‍ നാല് ഗഡുക്കളായി നല്‍കും. നിലവിലെ ഗ്രേഡുകള്‍ അതേപടി സര്‍ക്കാര്‍ നിലനിര്‍ത്തിയിട്ടുണ്ട്. സ്പെഷ്യല്‍, റിസ്ക് അലവന്‍സുകളില്‍ 10 ശതമാനം വാര്‍ഷിക വര്‍ധന ലഭിക്കും. ജീവനക്കാര്‍ക്ക് ഒമ്പത് ശതമാനം ക്ഷാമബത്ത നല്‍കും. പെന്‍ഷന്‍കാര്‍ക്ക് മെഡിക്കല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അലവന്‍സുകള്‍ സംബന്ധിച്ച് ശമ്പള കമീഷന്‍െറ ശിപാര്‍ശകള്‍ നടപ്പാക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ജീവനക്കാരുടേതിന് ആനുപാതികമായി സര്‍വകലാശാല ജീവനക്കാരുടെയും ശമ്പളം പരിഷ്ക്കരിക്കും. സര്‍വകലാശാല പാര്‍ട്ടൈം ജീവനക്കാരുടെ ശമ്പളം 8,200 രൂപയാകും.

ശമ്പള പരിഷ്കരണത്തിന് 5277 കോടി രൂപയുടെ അധിക ബാധ്യതയാണ് കമീഷന്‍ കണക്കാക്കിയിട്ടുള്ളത്.  ഒമ്പതാം ശമ്പള പരിഷ്കരണ കമ്മീഷന്‍ കണക്കാക്കിയിരുന്ന അധികബാധ്യത 1965 കോടിയായിരുന്നു. എന്നാല്‍ യഥാര്‍ത്ഥ അധികബാധ്യത 4377 കോടിയായിരുന്നു (2.23 മടങ്ങ്). ഈ വ്യത്യാസം എട്ടാം ശമ്പള പരിഷ്കരണത്തില്‍ രണ്ടിരട്ടിയും ഏഴാം പരിഷ്കരണത്തില്‍ 1.92 ഇരട്ടിയുമായിരുന്നു. മുമ്പ് പരിഷ്കരണങ്ങളിലെ വര്‍ദ്ധനവിന്‍െറ ശരാശരി തോത് അനുസരിച്ച് പുതിയ പരിഷ്കരണത്തിന്‍െറ ബാധ്യത 10767 കോടി രൂപ ആയിരിക്കും. ധനകാര്യ വകുപ്പിന്‍െറ സൂക്ഷമപരിശോധനയില്‍ ശമ്പളപരിഷ്കരണത്തിന്‍െറ അധിക ബാധ്യത 8122 കോടി ആണെന്ന് കണക്കാക്കിയിരിക്കുന്നത്. ശമ്പള പരിഷ്കരണം വഴി ഉണ്ടാവുന്ന അധികബാധ്യതയുടെ തോത് സാധ്യമായ ചെറിയ അളവില്‍ കുറകുന്നതിന് റിപ്പോര്‍ട്ടിലെ ശുപാര്‍ശകളില്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. അപ്രകാരം അധികബാധ്യത 7222കോടി രൂപയായിരിക്കും എന്നാണ് കണക്കാക്കിയിട്ടുള്ളത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close