കടകംപള്ളി ഭൂമി തട്ടിപ്പ് കേസ്: സലീം രാജ് അടക്കം 11 പേരെ അറസ്റ്റ് ചെയ്തു

saleem-raj
കടകംപള്ളി ഭൂമി തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മുന്‍ ഗണ്‍മാന്‍ സലീം രാജ് ഉള്‍പ്പടെ 11 പേരെ സി.ബി.ഐ അറസ്റ്റ് ചെയ്തു. സി.ബി.ഐയുടെ കേരളത്തിലെ വിവിധ യൂണിറ്റുകളാണ് ഇവരെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരില്‍ഒന്‍പതു പേരും റവന്യു ഉദ്യോഗസ്ഥരാണ്.കടകംപള്ളി കേസില്‍ അറസ്റ്റിലായ സലിം രാജ് ഉള്‍പ്പെടെയുള്ള എട്ടുപേരെ പിന്നീട് തിരുവനന്തപുരം സിജെഎം കോടതിയിലും കളമശേരി ഇടപാടില്‍ അറസ്റ്റിലായ മൂന്നുപേരെ കൊച്ചി സിജെഎം കോടതിയിലും ഹാജരാക്കി. എല്ലാവരെയും കൂടുതല്‍ ചോദ്യം ചെയ്യലിനായി കോടതി രണ്ട് ദിവസത്തേക്ക് സിബിഐയുടെ കസ്റ്റഡിയില്‍ വിട്ടു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close