സല്‍മാന്‍ഖാനെ കുറ്റവിമുക്തനാക്കി

കൃഷ്ണമൃഗത്തെ വേട്ടയാടിയെന്ന കേസില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാനെ കോടതി കുറ്റവിമുക്തനാക്കി. രാജസ്ഥാന്‍ ഹൈക്കോടതിയുടേതാണു വിധി. രണ്ടു കേസുകളായിരുന്നു സല്‍മാനെതിരെ ഉണ്ടായിരുന്നത്. ഹം സാത് സാത് ഹെ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ സല്‍മാന്‍ മാന്‍ വേട്ട നടത്തിയെന്നാണു കേസ്. 1998 ഒക്ടോബര്‍ ഒന്ന്, രണ്ട് തിയതികളില്‍ ജോധ്പുരിനടുത്ത് കങ്കാണി ഗ്രാമത്തിലായിരുന്നു കേസിന് ആസ്പദമായ സംഭവം. അഞ്ചു വര്‍ഷം തടവും 25,000 രൂപ പിഴയുമായിരുന്നു ശിക്ഷ. മറ്റൊരു വേട്ടയാടല്‍ കേസില്‍ ഒരു വര്‍ഷം തടവിനും ശിക്ഷിച്ചിരുന്നു. ഈ രണ്ടു കേസുകളിലുമാണ് സല്‍മാനെ കുറ്റവിമുക്തനാക്കിയിരിക്കുന്നത്.

Show More

Related Articles

Close
Close