നടി സാന്ദ്രാ തോമസ് വിവാഹിതയായി

നടിയും നിര്‍മാതാവുമായ സാന്ദ്ര തോമസ് വിവാഹിതയായി. നിലമ്പൂര്‍ എടക്കര സ്വദേശി സയ്യില്‍ വില്‍സണ്‍ ജോണ്‍ തോമസാണ് വരന്‍. എടക്കര മുണ്ട ഇമ്മാനുവല്‍ മാര്‍ത്തോമ പള്ളിയിലാണ് വിവാഹചടങ്ങുകള്‍ നടന്നത്. വ്യവസായിയും എറണാകുളത്ത് ഈവന്റ് മാനേജ്‌മെന്റ് കമ്പനി ഉടമയുമാണ് വില്‍സണ്‍. വിജയ് ബാബു,ലിജോ ജോസ്,ആന്‍ അഗസ്റ്റിന്‍,പാര്‍വ്വതി,സ്വാതി റെഡ്ഡി,പോളി മാണി,മിഥുന്‍ മാനുവേല്‍ തോമസ് തുടങ്ങിയവര്‍ വിവാഹത്തില്‍ പങ്കെടുത്തു.

1991ല്‍ ബാലതാരമായാണ് സാന്ദ്ര തോമസ് സിനിമയില്‍ എത്തുന്നത്. നെറ്റിപ്പട്ടം, മിമിക്‌സ് പരേഡ്, ചെപ്പു കിലുക്കണ ചെങ്ങാതി തുടങ്ങിയ ചിത്രങ്ങളില്‍ സാന്ദ്ര ബാലതാരമായി എത്തി. പിന്നീട് ഒആ ഫാബി, കാഞ്ഞിരപ്പള്ളി കറിയാച്ചന്‍, ഫ്രൈഡേ, കിളിപോയി, ആമേന്‍, സക്കറിയയുടെ ഗര്‍ഭിണികള്‍ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. കൂടാതെ ഫ്രൈഡേ, സക്കറിയയുടെ ഗര്‍ഭിണികള്‍, ഫിലിപ്‌സ് ആന്‍ഡ് ദ് മങ്കിപെന്‍, പെരുച്ചാഴി തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മിക്കുകയും ചെയ്തിട്ടുണ്ട്.

Show More

Related Articles

Close
Close