വിവാദത്തില്‍ ആദ്യ പ്രതികരണം

1bഡിസംബര്‍ 26 നു കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടില്‍ നടക്കുന്ന സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്‌ ദാനച്ചടങ്ങിന്റെ പോസ്റ്ററില്‍ ,മികച്ച സംവിധായകനുള്ള പുരസ്‌കാരം ലഭിച്ച സനല്‍ കുമാര്‍ ശശിധരന്റെ ചിത്രം ഒഴിവാക്കിയത് വിവാദമാകുന്നു.

സംവിധായകന്‍ ഡോക്ടര്‍ ബിജു ആണ് ഇതു സംബന്ധിച്ച് ഫേസ്ബുക്കില്‍ പരാമര്‍ശം നടത്തിയത്.
“”അല്ലാ ഈ സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച ചിത്രത്തിന്റെ സംവിധായകൻ , മികച്ച സംവിധായകൻ എന്നിങ്ങനെ ആരുമില്ലേ. അവരുടെ ഒന്നും ഫോട്ടോ ഇടാൻ കൊള്ളത്തില്ലയോ.. ?. എല്ലാം താരങ്ങൾ മാത്രമേ ഉള്ളോ.. അതൊ ഇനി ചില ടെലിവിഷൻ അവാർഡ്‌ നിശ പോലെ ഗ്ലാമർ ആക്കിയതാണോ.. എങ്കിൽ കൊള്ളാം കലക്കി സർക്കാരേ.. ഇങ്ങനെ തന്നെ പോണം. അടുത്ത തവണ നമുക്കു നമുക്ക്‌ കുറച്ച്‌ താരങ്ങൾക്കു കൂടി അവാർഡ്‌ കൊടുക്കണം . യൂത്ത്‌ ഐക്കൺ. മില്ലേനിയം സ്റ്റാർ എന്നൊക്കെ പേരിട്ടാൽ മതിയെന്നേ. പറ്റിയാൽ ഈ ഫോട്ടോയിൽ നിന്നും എടുത്ത്‌ ദൂരെ കളഞ്ഞതു പോലെ മികച്ച ചിത്രം സംവിധായകൻ തുടങ്ങിയ ഈ ഗ്ലാമറില്ലാത്ത അവാർഡുകൾ കൂടി അങ്ങെടുത്ത്‌ കളയണം. ..അല്ല പിന്നെ…(കേരളാ സംസ്ഥാന അവാർഡിൽ മികച്ച ചിത്രത്തിന്റെ സംവിധായകൻ ‘ മികച്ച സംവിധായകൻ എന്നീ പുരസ്കാരങ്ങൾ ആണു ഏറ്റവും വലുതു എന്നു സിനിമാ വകുപ്പിനെ ആരെങ്കിലും ഒന്നു പറഞ്ഞു മനസ്സിലാക്കുമോ..ഇതൊരു താര നിശ അല്ല മറിച്ച്‌ കലാമൂല്യ സിനിമകളെ പ്രൊൽസാഹിപ്പിക്കുന്ന ഉത്തരവാദിത്വപ്പെട്ട ഏറെ കാഴ്ചപ്പാടുകൾ ഉള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാര ചടങ്ങാണു എന്നും ആരെങ്കിലും ഈ സാറന്മാർക്ക്‌ ഒന്നു പറഞ്ഞു കൊടുത്താൽ നന്നായിരുന്നു…..
( മികച്ചനടനുള്ള പുരസ്കാരം ഒരാൾക്കു കൂടി ഉണ്ടായിരുന്നു. ഗ്ലാമറില്ലാത്തതു കൊണ്ട്‌ അദ്ധേഹത്തിന്റെ ഫോട്ടോയും ഇടണ്ടാ എന്നു പറയാൻ പറഞ്ഞു സിനിമാ വകുപ്പ്‌..)””
ഇതു സംബന്ധിച്ച് സനല്‍ കുമാര്‍ ശശിധരന്റെ ആദ്യ പ്രതികരണം ഡി എന്‍ ന്യൂസിന് ലഭിച്ചു. എന്റര്‍റ്റയിന്‍മെന്റ് എഡിറ്റര്‍ അനൂപ്‌ പിള്ളയോടാണ് അദ്ദേഹം പ്രതികരിച്ചത്.

” സര്‍ക്കാരില്‍ നിന്നും ഒന്നും പ്രതീക്ഷിച്ചിട്ടില്ല ഞാന്‍ സിനിമയെടുത്തത്. അതിനാല്‍ പുതിയ സാഹചര്യത്തില്‍ വിഷമവും ഇല്ല….എന്റെ സിനിമ ജനഹൃദയങ്ങളില്‍ ഉണ്ട്. അത് തന്നെ അല്ലെ ഏറ്റവും വല്ല്യ പുരസ്കാരം “.സനല്‍കുമാര്‍ ഡി എൻ ന്യൂസ്‌ നോട് പറഞ്ഞു.

പോസ്റ്ററില്‍ മികച്ച നടന്‍ , നടി ,ഗായകന്‍ ,ഗായിക എന്നിവരുടെ ചിത്രങ്ങള്‍ സ്ഥാനം പിടിച്ചിരുന്നു.
ഇതാണ് സമൂഹ മാധ്യമങ്ങളില്‍ ചൂടന്‍ ചര്‍ച്ചകളും ,എതിര്‍പ്പുകളും ഉയരാന്‍ കാരണം. ഡോക്ടര്‍ ബിജുവിന്റെ പ്രതികരണത്തിന് വലിയ പിന്തുണ ആണ് ലഭിക്കുന്നത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close