സഞ്ജീവ് ഭട്ടിന്‍റെ അറസ്റ്റില്‍ സുപ്രീം കോടതി ഗുജറാത്ത് സര്‍ക്കാരിനോട് വിശദീകരണം തേടി!

മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥനായ സഞ്ജീവ് ഭട്ടിന്‍റെ അറസ്റ്റില്‍ സുപ്രീം കോടതി ഗുജറാത്ത് സര്‍ക്കാരിനോട് വിശദീകരണം തേടി. സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേത സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ നടപടി. അറസ്റ്റിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനുള്ള സഞ്ജീവിന്റെ ശ്രമം ഗുജറാത്ത് സര്‍ക്കാര്‍ തടസ്സപ്പെടുത്തുവെന്ന് ശ്വേത കോടതിയെ അറിയിച്ചു.

ആരോപണം സത്യമാണെങ്കില്‍ അത് ഗൗരവമുള്ള വിഷയമാണെന്ന് രഞ്ജന്‍ ഗൊഗൊയ് അധ്യക്ഷനായുള്ള ബെഞ്ച് നിരീക്ഷിച്ചു. ഗുജറാത്ത് സര്‍ക്കാര്‍ വെള്ളിയാഴ്ചയ്ക്കകം വിഷയത്തില്‍ മറുപടി നല്‍കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

1996-ലെ ഒരു കേസുമായി ബന്ധപ്പെട്ട് ഗുജറാത്ത് മുന്‍ ഐപിഎസ് ഉദ്യോഗസ്ഥനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കടുത്ത വിമര്‍ശകനുമായ സഞ്ജീവ് ഭട്ടിനെ പൊലീസ് കസ്റ്റഡിയിലെടുത്തത് സെപ്റ്റംബര്‍ 5 നായിരുന്നു. രാജസ്ഥാന്‍ അഭിഭാഷകനെ മയക്കുമരുന്ന് കേസില്‍ പ്രതിയാക്കിയതുമായി ബന്ധപ്പെട്ട കേസിലാണ് സഞ്ജീവ് ഭട്ടിനെ അറസ്റ്റ് ചെയ്തത് എന്നാണ് പൊലീസ് പറയുന്നത്. 16 ദിവസം സഞ്ജീവ് ഭട്ടിന്റ ഭാര്യയടക്കം ആര്‍ക്കും അദ്ദേഹം എവിടെയാണ് എന്നത് സംബന്ധിച്ച് ഒരു വിവരവുമുണ്ടായിരുന്നില്ല. 21നാണ് അഭിഭാഷകനുമായി സംസാരിക്കാന്‍ അദ്ദേഹത്തെ അനുവദിച്ചത്.

Show More

Related Articles

Close
Close