സന്തോഷ് ട്രോഫി ടീമിനെ പ്രഖ്യാപിച്ചു

സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ക്കുള്ള ഇരുപത് അംഗ കേരള ടീമിനെ പ്രഖ്യാപിച്ചു. സന്തോഷ് ട്രോഫി ദക്ഷിണ മേഖല യോഗ്യത മത്സരങ്ങളിലെ അതെ ടീമിനെ നിലനിര്‍ത്തിയാണ് കേരളം അവസാന മത്സരത്തിന് തയാറെടുക്കുന്നത്. ഈ മാസം 19നു കൊല്‍ക്കൊത്തയിലാണ് ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ നടക്കുന്നത്.

പ്രതിരോധ നിരയിലെ കരുത്തന്‍ രാഹുല്‍ വി രാജാണ് ടീമിന്റെ നായകന്‍. മികച്ച ടീമിനെ തന്നെയാണ് ഇത്തവണ പോരാട്ടത്തിന് ഇറക്കുന്നതെന്ന് പരിശീലകന്‍ സതീവന്‍ ബാലന്‍ പറഞ്ഞു നിലവിലെ ചാമ്പ്യന്‍മാരായ ബംഗാളിനൊപ്പം മണിപ്പൂരും മഹാരാഷ്ട്രയും ചണ്ഡീഗഡും ഉള്‍പ്പെടുന്ന എ ഗ്രൂപ്പിലാണ് കേരളം. 19 നു നടക്കുന്ന ആദ്യ മത്സരത്തില്‍ കേരളം ചണ്ഡീഗഡിനെ നേരിടും . മാര്‍ച്ച് പതിനാലിന് ടീം മത്സരത്തിനായി യാത്ര തിരിക്കും.

ടീമംഗങ്ങള്‍
വി. മിഥുന്‍, എം. ഹാജ്മല്‍, അഖില്‍ സോമന്‍, എസ്. ലിജോ, രാഹുല്‍ വി. രാജ്, വൈ. പി. മുഹമ്മദ് ഷരീഫ്, വിബിന്‍ തോമസ്, വി. ജി. ശ്രീരാഗ്, കെ. ഒ. ജിയാദ് ഹസന്‍, ജസ്റ്റിന്‍ ജോര്‍ജ്, കെ. പി. രാഹുല്‍, എസ്. ശീശന്‍, മുഹമ്മദ് പാറക്കോട്ടില്‍, വി. എസ്. ശ്രീക്കുട്ടന്‍, എം. എസ് ജിതിന്‍, ബി.എല്‍ ഷംനാസ്, സജിത്ത് പൗലോസ്, വി.കെ അഫ്‌സല്‍, പി.സി അനുരാജ്.

Show More

Related Articles

Close
Close