ഹോക്കി താരം സര്‍ദാര്‍ സിങ് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് പരാതി

sardar-singh-1428393841

ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റന്‍ സര്‍ദാര്‍ സിങ്ങിനെതിരെ സ്ത്രീപീഡനക്കേസ്. ഇന്ത്യന്‍ വംശജയായ ഒരു അന്താരാഷ്ട്ര വനിതാ ഹോക്കി താരമാണ് സര്‍ദാറിനെതിരെ ലുധിയാന പോലീസില്‍ പരാതി നല്‍കിയത്. പഞ്ചാബിലെ സിര്‍സ സ്വദേശിയാണ് പരാതിക്കാരിയായ താരം
ലണ്ടന്‍ ഒളിംപിക്‌സില്‍ വച്ചാണ് താന്‍ സര്‍ദാര്‍ സിങ്ങുമായി പരിചയത്തിലായതെന്ന് യുവതി പരാതിയില്‍ പറയുന്നു.

നാലു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ കഴിഞ്ഞ വര്‍ഷം ഗര്‍ഭിണിയുമായി.

പിന്നീട് ഗര്‍ഭഛിദ്രം നടത്തണമെന്ന് ആവശ്യപ്പെട്ട് നിരന്തരം ഭീഷണിയായിരുന്നു. ഒടുവില്‍ എന്റെ ഇഷ്ടത്തിന് വിരുദ്ധമായാണ് കഴിഞ്ഞ വര്‍ഷം ഗര്‍ഭഛിദ്രം നടത്തിയത്. ഈ കാലയളവില്‍ സര്‍ദാര്‍ തന്നെ മാനസികവും ശാരീരികവുമായി.

പീഡിപ്പിച്ചുകൊണ്ടിരുന്നു. കഴിഞ്ഞ വര്‍ഷം ആന്റ്‌വര്‍പില്‍ ലോക ഹോക്കി ലീഗ് നടക്കുന്നതിനിടെ തന്നെ മര്‍ദിച്ച സര്‍ദാരിനെതിരെ പോലീസില്‍

പരാതിപ്പെട്ടിരുന്നു. അതിനുശേഷം സര്‍ദാര്‍ എന്നെ ഉപേക്ഷിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അധികൃതരെ സമീപിച്ച് ലുധിയാന പോലീസില്‍ പരാതി നല്‍കിയത്-യുവതി പറഞ്ഞു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close