ഒരു പുത്തന്‍ താരോദയം : സര്‍ഫറാസ്‌ ഖാന്‍

sarfaraz khan

അന്താരാഷ്ട്ര താരങ്ങള്‍ നിറഞ്ഞ ബാംഗ്ലൂര്‍ ബാറ്റിങ് നിരയില്‍ നിന്ന് ഇന്ന് രാജസ്ഥാനെതിരായ മത്സരത്തില്‍ താരമായത് ആറാമാനായി ഇറങ്ങിയ വെറും 17 വയസ്സ് മാത്രം പ്രായമുള്ള സര്‍ഫറാസ് ഖാനാണ്.

രാജസ്ഥാന്‍ റോയല്‍സിനെതിരെ 21 പന്തില്‍ 45 റണ്‍സാണ് സര്‍ഫറസ് ഖാന്‍ നേടിയത്.  ആറ് ഫോറും ഒരു സിക്‌സും ഇതിനിടെ ഈ പതിനേഴുകാരന്റെ ബാറ്റില്‍ നിന്ന് പിറന്നിരുന്നു.  214.28 ആണ് സര്‍ഫറാസിന്റെ സ്‌ട്രൈക്ക് റേറ്റ്.   മുന്‍ താരങ്ങളും കമന്റേറ്റര്‍മാരും അക്ഷരാര്‍ത്ഥത്തില്‍ തന്നെ സര്‍ഫറാസിന്റെ പ്രകടനത്തില്‍ അമ്പരന്നിരിക്കുകയാണ്. അതുല്യപ്രതിഭയാണ് ഈ പതിനേഴുകാാരനെന്നാണ് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കേല്‍ വോന്‍ ട്വീറ്റ് ചെയ്തത് .

കഴിഞ്ഞ വര്‍ഷം ദുബായില്‍ നടന്ന അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ കളിച്ചിരുന്നു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ അരങ്ങേറ്റം കഴിഞ്ഞ ഡിസംബറില്‍ ബംഗാളിനെതിരെ മുംബൈ ടീമിലായിരുന്നു. ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന കളിയില്‍ അന്നു ഒരു റണ്‍ മാത്രമേ നേടാനായുള്ളൂ. 50 ലക്ഷത്തിനാണ് ആര്‍സിബി സര്‍ഫറസിനെ വാങ്ങിയത്. ഐപിഎല്ലിന്റെ ചരിത്രത്തിലാദ്യമായാണ് ഇത്രയും പ്രായം കുറഞ്ഞയാള്‍ കളിക്കുന്നത്.

സര്‍ഫറാസ് ഗാലറിയിലേക്ക് മടങ്ങുമ്പോള്‍ ബാംഗ്ലൂര്‍ ക്യാപ്റ്റനും ഇന്ത്യന്‍ വൈസ് ക്യാപ്റ്റനുമായ വിരാട് കോലിയുടെ പ്രതികരണമാണ് ഏറ്റവും ശ്രദ്ധേയം. താണുതൊഴുതാണ് കോലി സര്‍ഫറാസിനെ സ്വീകരിച്ചത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close