തമ്പാനൂര്‍ രവി മുഖ്യമന്ത്രിക്ക് അനുകൂലമായി മൊഴി നല്‍കാന്‍ പ്രേരിപ്പിച്ചു

in_chandy_thmni_1339582fമുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് അനുകൂലമായി മൊഴി നല്‍കണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി വിളിച്ചുവെന്ന് സരിത എസ്.നായര്‍. മുഖ്യമന്ത്രിയെ മൂന്നു തവണ മാത്രമേ കണ്ടുവെന്ന് കമ്മിഷന് മൊഴി നല്‍കണം. രണ്ടു തവണ ഓഫീസിലും ഒരു തവണ സ്‌റ്റേജിലും വച്ചു കണ്ടുവെന്ന് പറയണം. മുഖ്യമന്ത്രി കമ്മിഷന് നല്‍കിയ മൊഴി പത്രങ്ങളിലൂടെ വായിച്ച് പഠിക്കണം. സേഫായി മൊഴി നല്‍കണം.

ബിജുവിന്റെ ക്രോസ് വിസ്താരം ശ്രദ്ധിക്കണം. അവന്‍ തെമ്മാടിയാണെന്നും തമ്പാനൂര്‍ രവി പറഞ്ഞു. സോളാര്‍ കമ്മിഷനിലെ സര്‍ക്കാരിന്റെ അഭിഭാഷകന്‍ റോഷന്‍ അലക്‌സാണ്ടറുമായി സംസാരിക്കണം. ഇന്നലെ വൈകിട്ടാണ് രവി വിളിച്ചതെന്നും സരിത പറഞ്ഞു. രവിയുമായി നടത്തിയ ഫോണ്‍ സംഭാഷണം സരിത ഒരു ചാനലിലൂടെ പുറത്തുവിട്ടു.

ഇടപാടുമായി ബന്ധപ്പെട്ട 15% കാര്യങ്ങള്‍ മാത്രമാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. അവശേഷിക്കുന്നവയും പറയും. അവ മാധ്യമങ്ങളിലൂടെ പറയാന്‍ താല്‍പര്യമില്ല. പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായും നുണ പരിശോധനയ്ക്ക് തയ്യാറാണെന്നും സരിത വ്യക്തമാക്കി.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close