പൊലീസ് അസോസിയേഷന് 20 ലക്ഷം നൽകി; സരിത കമീഷന് തെളിവുകൾ കൈമാറി

316584-saritha-whatsapp-pictures-saritha-s-nair-says-i-wont-suicide-of1

സോളാർ കേസ് പ്രതി സരിത എസ്.നായർ കമീഷന് മുദ്ര വെച്ച കവറിൽ തെളിവുകൾ കൈമാറി. 2013 ല്‍ സംസ്ഥാന പോലീസ് അസോസിയേഷന്‍ സെക്രട്ടറി ജി.ആര്‍ അജിത് 20 ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്ന് സരിത. സെക്രട്ടേറിയേറ്റ് നോര്‍ത്ത് ബ്ലോക്കിൽ വെച്ച് സംഭാവനയായി പണം നല്‍കി.  എന്നാൽ രസീത് തന്നില്ല. പകരം എല്ലാ പോലീസ് സ്‌റ്റേഷനിലും സോളാര്‍ പാനല്‍ സ്ഥാപിക്കാമെന്ന പ്രമേയം പാസാക്കാമെന്ന് ഉറപ്പുനല്‍കി. 2013 ഏപ്രില്‍ 13 ന് സോളാര്‍ വൈദ്യുതീകരണം സംബന്ധിച്ച പ്രമേയം പോലീസ് അസോസിയേഷന്‍ പാസാക്കി. തുടര്‍ന്ന് എ.ഡി.ജി.പി ശങ്കര്‍ റെഡ്ഡി ഉത്തരവ് പാസാക്കി.

കിട്ടിയ പണത്തിന് പകരമായി സ്മരണികയില്‍ പേര് നല്‍കാമെന്ന് സെക്രട്ടറി ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ ഇതിനകം തന്നെ അറസ്റ്റിലായതിനെ തുടര്‍ന്ന് 103ാം പേജില്‍ അഭ്യുദയകാംക്ഷിയുടെ ആശംസയെന്ന പേരില്‍ പരസ്യം പ്രസിദ്ധീകരിച്ചു. അഭിഭാഷകന്‍ ഫെനി വഴി, പണം കൈമാറിയത് പുറത്തുപറയരുതെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടിരുന്നെന്നും സരിത അറിയിച്ചു

വയനാട് കലക്ട്രേറ്റിൽ സോളാർ ഇലക്ട്രിഫിക്കേഷൻ നടത്താൻ സർക്കാര്‍ ഉത്തരവുണ്ടായിരുന്നു. ആവശ്യമായ സഹായങ്ങൾ ചെയ്തു തന്നത് എം.ഐ.ഷാനവാസിന്‍റെ പി.എ ശൈലേഷാണ് എന്നും സരിത ബോധിപ്പിച്ചു. ശനിയാഴ്ച മുഴുവൻ തെളിവുകളും കൈമാറുമെന്ന് സരിത കമീഷനെ അറിയിച്ചു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close