സരിത നായർ സോളാർ കമീഷന് തെളിവുകൾ ഹാജരാക്കി

316584-saritha-whatsapp-pictures-saritha-s-nair-says-i-wont-suicide-of1സോളാർ കേസിൽ തന്നെ സ്വാധീനിക്കാൻ ശ്രമിച്ചതിന്‍റെ തെളിവുകൾ കേസിലെ പ്രതി സരിത നായർ കമീഷന് മുമ്പാകെ ഹാജരാക്കി. തെളിവുകൾ അടങ്ങിയ മൂന്ന് സിഡികളാണ് മൊഴി നൽകാനെത്തിയ സരിത കമീഷന് കൈമാറിയത്. കോൺഗ്രസ് നേതാക്കളായ ബെന്നി ബെഹനാൻ എം.എൽ.എ, കെ.പി.സി.സി ജനറൽ സെക്രട്ടറി തമ്പാനൂർ രവി, മുഖ്യമന്ത്രിയുടെ മുൻ ഗൺമാൻ സലിം രാജ്, വ്യവസായി എബ്രഹാം കലമൺ എന്നിവരുമായി സംഭാഷണം നടത്തിയതിന്‍റെ സിഡികളാണ് ഹാജരാക്കിയത്.

ഒരു സിഡിയിൽ എബ്രഹാം കലമണ്ണുമായി സംസാരിച്ചതിന്‍റെ ദൃശ്യങ്ങളും രണ്ട് സിഡികളിൽ കോൺഗ്രസ് നേതാക്കളും സലിം രാജുമായും നടത്തിയ സംഭാഷണത്തിന്‍റെ ശബ്ദരേഖകളുമാണുള്ളത്. 2014-16 കാലയളവിൽ നടത്തിയ സംഭാഷണങ്ങളെല്ലാം സിഡിയിലുണ്ടെന്നും സരിത സോളാർ കമീഷനെ അറിയിച്ചു.

സോളാർ കമീഷനിൽ തെളിവ് നൽകിയ ശേഷമാണ് താനുമായി കാണണമെന്നാണ് എബ്രഹാം കലമൺ ആവശ്യപ്പെട്ടത്. ഇതുപ്രകാരമാണ് അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയത്. തെളിവുകൾ നശിപ്പിക്കാൻ കലമൺ ഭീഷണിപ്പെടുത്തുന്നതിന്‍റെ ദൃശ്യങ്ങൾ സിഡിയിലുണ്ട്. മുഖ്യമന്ത്രിക്ക് കലമണിനെ പരിചയപ്പെടുത്തിയത് താനാണെന്നും സരിത പറഞ്ഞു. മൂന്ന് സിഡികളും തെളിവായി കമീഷൻ സ്വീകരിച്ചു.

ആദിവാസി മേഖലകളിൽ സോളാർ പദ്ധതി നടപ്പാക്കുന്നതിന് മുഖ്യമന്ത്രി കത്ത് നൽകിയെന്ന് സരിത മൊഴി നൽകി. പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യണമെന്നും കത്തിൽ പറയുന്നുണ്ടെന്ന് സരിത പറഞ്ഞു. കത്തിന്‍റെ പകർപ്പ് കമീഷൻ മുമ്പാകെ ഹാജരാക്കിയിട്ടുണ്ട്.

കൂടുതൽ തെളിവുകൾ ഉച്ചക്ക് ശേഷം ഹാജരാക്കുമെന്നും സരിത സോളാർ കമീഷനെ അറിയിച്ചു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close