സരിതയുടെ മൊഴി ശരിവെച്ച് ബിജു രാധാകൃഷ്ണന്‍

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സഹായി തോമസ് കുരുവിളയ്ക്ക് ഡല്‍ഹിയില്‍ വെച്ച് പണം നല്‍കിയിട്ടുണ്ടെന്ന് സോളാര്‍ കമ്മീഷനില്‍ ബിജു രാധാകൃഷ്ണന്‍. 35 ലക്ഷം രൂപയാണ് തോമസ് കുരുവിളയ്ക്ക് നല്‍കിയത്. സരിതയുടെ മൊഴി ശരിവെച്ചാണ് ബിജു രാധാകൃഷ്ണന്റെ വെളിപ്പെടുത്തല്‍. പണം കൈമാറിയ കാര്യം സരിത തന്നെ അറിയിച്ചിരുന്നു. പണം തരപ്പെടുത്തി നല്‍കിയത് താനെന്നും പിസി വിഷ്ണുനാഥിനും പണം നല്‍കിയിട്ടുണ്ടെന്നും ബിജു രാധാകൃഷ്ണന്‍ പറഞ്ഞു.

മുന്‍ കേന്ദ്ര മന്ത്രി കെ.സി. വേണുഗോപാലിന് പണം നല്‍കിയെന്ന കാര്യത്തിലും ബിജു ഉറച്ചു നിന്നു. ജനപ്രതിനിധികളുടെ പങ്കാളിത്തത്തോടുകൂടി തിരുവനന്തപുരത്ത് നക്ഷത്രവേശ്യാലയം പ്രവര്‍ത്തിച്ചിരുന്നതായും ബിജു രാധാകൃഷ്ണന്‍. എംഎല്‍എമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇതുമായി ബന്ധമുണ്ടായിരുന്നുവെന്നും ബിജു രാധാകൃഷ്ണന്‍ കമ്മിഷന്‍ മുന്‍പാകെ മൊഴി നല്‍കി.

പല പ്രമുഖര്‍ക്കും ഇതില്‍ പങ്കാളിത്തമുണ്ടായിരുന്നു. സരിതയും ഈ സംഘവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നുവെന്നും ബിജു മൊഴി നല്‍കി. മുമ്പ് നല്‍കിയ മൊഴികളുടെ അടിസ്ഥാനത്തില്‍ വിശദമായ ക്രോസ് വിസ്താരത്തിന് വേണ്ടിയാണ് ബിജുവിനെ എത്തിച്ചത്.

Show More

Related Articles

Close
Close