മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് സരിത വിളിച്ചത് 130 തവണ, ആര്യാടനെ വിളിച്ചത് 81 തവണ

assasa

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വീട്ടിലേക്ക് സോളാര്‍ കേസിലെ മുഖ്യപ്രതി സരിത വിളിച്ചത് 130 തവണ. ആര്യാടനെ വിളിച്ചത് 81 തവണ.
എംഎല്‍എ പിസി വിഷ്ണുനാഥിനെ സരിത ഒരു നമ്പറില്‍ നിന്ന് 175 തവണയും രണ്ടാമത്തെ ഫോണില്‍ നിന്നും 12 തവണയുമാണ് വിളിച്ചത്. ജോപ്പനെ വിളിച്ചത് 1000 ലധികം തവണ. ജിക്കുവിനെ  വിളിച്ചത് 475 തവണ. സോളാര്‍ കമ്മീഷന്റെ അഭിഭാഷകന്‍ ഹാജരാക്കിയ രേഖകളിലാണ് ഈ വിവരം ഉള്ളത്.  സരിതയുടെ ഒരു നമ്പറില്‍ നിന്നും 50ലധികം തവണയാണ്  മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് വിളിച്ചത്.  രണ്ടാമത്തെ ഫോണില്‍ നിന്ന് വിളിച്ചത് 42 തവണ.  മൂന്നാമത്തെ ഫോണില്‍ നിന്നും 38 തവണ വിളിച്ചു. മുഖ്യമന്ത്രിയുടെ വീട്ടില്‍ നിന്നും തിരിച്ചും നിരവധി തവണ വിളിച്ചതായും രേഖകളുണ്ട്. തോമസ് കുരുവിളയെ 140 തവണ സരിത വിളിച്ചിട്ടുണ്ട്. എല്ലാ രേഖകളും പരിശോധിച്ച കമ്മിഷന്‍ അഭിഭാഷകന്‍ ഫോണ്‍ വിളിച്ച കാര്യം ആരാഞ്ഞപ്പോള്‍ എല്ലാം ശരിയെന്നു സരിത മൊഴി നല്‍കി.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close