സരിതയെ മൂന്നു തവണ കണ്ടു-അവിഹിതമായി ഒന്നും ചെയ്‌തുകൊടുത്തില്ലെന്നും മുഖ്യമന്ത്രി

in_chandy_thmni_1339582fസോളാര്‍ തട്ടിപ്പ്‌ കേസിലെ പ്രധാന പ്രതി സരിതാ നായര്‍ മൂന്നു തവണ തന്നെ കാണാനെത്തിയിട്ടുണ്ടെന്ന്‌ സോളാര്‍ അന്വേഷണ കമ്മിഷനില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മൊഴി. രണ്ടു തവണ ദുരിതാശ്വാസ നിധിയിലേക്കു പണം നല്‍കാനും ഒരു തവണ ബിസിനസ്‌ സംബന്ധമായ ആവശ്യങ്ങള്‍ക്കു നിവേദനം തരാനുമാണു വന്നത്‌. സോളാര്‍ ഇടപാടില്‍ സര്‍ക്കാരിന്‌ ഒരു രൂപ പോലും നഷ്‌ടം സംഭവിച്ചിട്ടില്ല. തനിക്കെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ രാഷ്‌ട്രീയപ്രേരിതമാണെന്നു ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി ആക്ഷേപങ്ങള്‍ തള്ളിക്കൊണ്ടുള്ള സത്യവാങ്‌മൂലവും സമര്‍പ്പിച്ചു.

ഡല്‍ഹിയില്‍ പ്രധാനമന്ത്രി പങ്കെടുത്ത യോഗത്തില്‍ വേദിക്കു സമീപത്തുവച്ച്‌ സരിതയെ കണ്ടിട്ടില്ല. ഡല്‍ഹിയിലുളള തന്റെ സഹായി തോമസ്‌ കുരുവിളയെ സരിത ഫോണ്‍ വിളിച്ചതായി അറിയില്ല. സംഭവം ഒരു ചാനല്‍ വാര്‍ത്തയിലൂടെ വിവാദമായതോടെ അതേപ്പറ്റി അന്വേഷിക്കാന്‍ ഇന്റലിജന്‍സ്‌ എ.ഡി.ജി.പിയെ നിയോഗിച്ചു. അദ്ദേഹത്തിന്റെ നിര്‍ദേശാനുസരണം ദക്ഷിണമേഖലാ എ.ഡി.ജി.പിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചു. കുറ്റക്കാര്‍ ആരായാലും കര്‍ശന നടപടി സ്വീകരിക്കാന്‍ അന്വേഷണ സംഘത്തിന്‌ പൂര്‍ണ സ്വാതന്ത്ര്യം നല്‍കി. തുടര്‍ന്ന്‌ പ്രത്യേക സംഘം 31 കേസുകള്‍ അന്വേഷിച്ചു. ഒരു കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു.
ഇതുവരെ പ്രത്യേക സംഘത്തെക്കുറിച്ച്‌ ആരും ആരോപണം ഉന്നയിച്ചിട്ടില്ല.

2012 ജൂലൈ 10ന്‌ ടീം സോളാറിന്റെ പേരില്‍ ദുരിതാശ്വാസ ഫണ്ടിലേക്കു ലഭിച്ച സംഭാവനയ്‌ക്കു നന്ദി പറഞ്ഞുകൊണ്ട്‌ മുഖ്യമന്ത്രി അയച്ച കത്തില്‍ ഡിയര്‍ മിസ്‌റ്റര്‍ ആര്‍.ബി. നായര്‍ എന്ന്‌ അഭിസംബോധന ചെയ്‌തത്‌ അദ്ദേഹത്തെ മുഖ്യമന്ത്രിക്കു നേരത്തേ അറിയാമെന്നതിനു തെളിവല്ലേ എന്ന കമ്മിഷന്റെ ചോദ്യത്തിന്‌ മുഖ്യമന്ത്രി വ്യക്‌തമായ മറുപടി നല്‍കിയില്ല.
Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close