സരിത മൂന്നു സിഡികള്‍ ഹാജരാക്കി

Saritha-S-Nair-1.jpg.image.576.432

സോളാര്‍ കേസില്‍ കോണ്‍ഗ്രസ് നേതാക്കളെ കൂടുതല്‍ പ്രതിരോധത്തിലാക്കി സരിത എസ്.നായര്‍. അന്വേഷണ കമ്മിഷനില്‍ സരിത മൂന്നു സിഡികള്‍ ഹാജരാക്കി. കഴിഞ്ഞ രണ്ടു വര്‍ഷം കോണ്‍ഗ്രസ് നേതാക്കളുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിന്റെ തെളിവുകള്‍ സിഡികളിലുണ്ടെന്ന് സരിത അറിയിച്ചു. ബെന്നി ബഹ്നഹ്നാന്‍, തമ്പാനൂര്‍ രവി, സലീംരാജ് എന്നിവരുമായുള്ള ഓഡിയോ സംഭാഷണമാണെന്നും സരിത അറിയിച്ചു. മൂന്നു സിഡികളും കമ്മിഷന്‍ തെളിവായി സ്വീകരിച്ചു. സിഡികളുടെ ആധികാരികത സര്‍ക്കാര്‍ അഭിഭാഷകന്‍ കമ്മിഷനു മുമ്പാകെ ചോദ്യം ചെയ്തിട്ടുണ്ട്.

കൂടാതെ വ്യവസായി ഏബ്രാഹം കലമണ്ണയില്‍ എന്നയാളുമായി കൂടിക്കാഴ്ച നടത്തുന്നതിന്റെ വീഡിയോ ദൃശ്യവും സിഡിയിലുണ്ട്. കമ്മിഷനില്‍ മൊഴി നല്‍കിയ ശേഷമാണ് ഏബ്രഹാം തന്നെ കാണാനെത്തിയതെന്നും സരിത അറിയിച്ചു. നിലമേല്‍ വച്ചായിരുന്നു കൂടിക്കാഴ്ച. തെളിവുകള്‍ നശിപ്പിക്കാന്‍ ഏബ്രഹാം കലമണ്ണില്‍ ആവശ്യപ്പെട്ടിരുന്നുവെന്നും അവര്‍ പറയുന്നു. ഏബ്രഹാമിനെ മുഖ്യമന്ത്രിക്ക് പരിചയപ്പെടുത്തിയത് താനായിരുന്നുവെന്നും സരിത പറഞ്ഞു. ബാബുരാജിനു വേണ്ടി റീസര്‍വേയ്ക്കായി മുഖ്യമന്ത്രിയില്‍ നിന്ന് ഒപ്പിട്ടുവാങ്ങിയ അപേക്ഷയുടെ പകര്‍പ്പും സരിത കമ്മിഷന് കൈമാറി.

വിസ്താരത്തിനു മുന്‍പേ തന്നെ അവര്‍ സിഡി കമ്മിഷന് നല്‍കി. പണം തിരികെ ആവശ്യപ്പെട്ട് രണ്ടാഴ്ച മുന്‍പ് മുഖ്യമന്ത്രിയുമായി ടെലിഫോണില്‍ സംസാരിച്ചിരുന്നു. തുടര്‍ന്ന് ബെന്നി ബഹ്നാന്‍, തമ്പാനൂര്‍ രവി എന്നിവരുമായി നടത്തിയ ടെലിഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്നും സരിത പറഞ്ഞിരുന്നു. ഈ മൊഴികളെ സാധൂകരിക്കുന്ന ഡിജിറ്റലും ഫിസിക്കലുമായുള്ള തെളിവുകള്‍ ഹാജരാക്കുമെന്ന് സരിത അറിയിച്ചിരുന്നു.

നേരത്തെ നിശ്ചയിച്ചതിലും 45 മിനിറ്റ് വൈകിയാണ് സരിത ഇന്ന് മൊഴി നല്‍കാന്‍ എത്തിയത്. സിഡികളുടെ പകര്‍പ്പ് എടുക്കുന്നതിനാണ് വൈകിയതെന്നാണ് സരിതയുടെ വിശദീകരണം.

സിഡി 1: തമ്പാനൂര്‍ രവിയും സലീം രാജുമായി സരിത നടത്തിയ സംഭാഷണങ്ങള്‍
സിഡി 2: ബെന്നി ബഹ്നാനുമായി 2014 മുതലുള്ള സംഭാഷണങ്ങള്‍.
സിഡി 3: വ്യവസായി ഏബ്രഹാം കലമണ്ണിലുമായുള്ള കൂടിക്കാഴ്ചയുടെ ദൃശ്യം. മുഖ്യമന്ത്രിക്കെതിരെ തെളിവ് നല്‍കരുതെന്ന് ഏബ്രഹാം ആവശ്യപ്പെടുന്നു.
പത്തനംതിട്ട സ്വദേശി ബാബുരാജിന് റീസര്‍വ്വേ നടത്താന്‍ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി 2012 ഡിസംബര്‍ 13ന് നല്‍കിയ ശിപാര്‍ശ കത്തിന്റെ പകര്‍പ്പും സരിത ഹാജരാക്കിയ രേഖകളില്‍ പെടുന്നു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close