കലൈഞ്ജറുടെ വേര്‍പാടില്‍ കണ്ണീരണിഞ്ഞ് തമിഴ് സിനിമാ ലോകവും ; വിജയ് ചിത്രം സര്‍ക്കാരിന്റെ ഷൂട്ടിംഗ് നിര്‍ത്തിവെച്ചു

കലൈഞ്ജറുടെ മരണത്തില്‍ അനുശോചിച്ച് തമിഴ് സിനിമാലോകവും. കരുണാനിധിക്ക് ആദരാഞ്‌ലികളുമായി തമിഴ് സിനിമയിലെ പ്രമുഖരെത്തിയതിന് പിന്നാലെ നിലവില്‍ ഷൂട്ടിംഗ് നടക്കുന്ന ചിത്രങ്ങള്‍ താത്കാലികമായി നിര്‍ത്തിവെക്കുകയും ചെയ്യുന്നു. വിജയ് നായകനായെത്തുന്ന സര്‍ക്കാരിന്റെ ഷൂട്ടിംഗും കലൈഞ്ജരുടെ നിര്യാണത്തെത്തുടര്‍ന്ന് നിര്‍ത്തിവെച്ചു.

ചിത്രത്തിന്റെ ഷൂട്ടിംഗ് ലാസ് വെഗാസില്‍ പുരോഗമിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് കരുണാനിധിയുടെ നിര്യാണവാര്‍ത്തയെത്തുന്നത്. ഉടന്‍ തന്നെ ഷൂട്ടിംഗ് നിര്‍ത്തി വെക്കുകയായിരുന്നു. ചിത്രങ്ങളുടെ ഷൂട്ടിംഗ് താ ത്കാലികമായി നിര്‍ത്തിവെക്കാന്‍ പ്രൊഡ്യൂസേഴ്‌സ് കൗണ്‍സിലും ആവശ്യപ്പെട്ടിട്ടുണ്ട്.

ആരാധകര്‍ ഏറ്റെടുത്ത തുപ്പാക്കിയും കത്തിയ്ക്കും ശേഷം ഏ ആര്‍ മുരുകദാസും വിജയും ഒരുമിക്കുന്ന ചിത്രമാണ് സര്‍ക്കാര്‍. ഏ ആര്‍ മുരുകദോസ് സംവിധാനം ചെയ്യുന്ന സര്‍ക്കാര്‍ ദീപാവലി റിലീസായി തിയേറ്ററുകളിലെത്തുമെന്നാണ് വിവരം. ഏ ആര്‍ റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍.

Show More

Related Articles

Close
Close