കെ.എസ്.ആര്‍.ടി.സിക്ക് നഷ്ടം താങ്ങാവുന്നതിലും അപ്പുറം;സര്‍വീസുകള്‍ വെട്ടിച്ചുരുക്കി ചെലവ് നിയന്ത്രിക്കുമെന്ന് മന്ത്രി

നഷ്ടം തുടരുന്നതിനാല്‍ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ വെട്ടിച്ചുരുക്കി ചെലവ് നിയന്ത്രിക്കുമെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍. നിലവില്‍ ദിവസവും 4.60 കോടി രൂപയുടെ അധിക ചെലവാണ് കോര്‍പ്പറേഷന് വരുന്നത് അതിനാലാണ് സര്‍വീസുകള്‍ വെട്ടിച്ചുരുക്കി ചെലവ് നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ചാര്‍ജ് വര്‍ദ്ധനയ്ക്ക് ശേഷം ഡീസലിന് ലിറ്റര്‍ ഒന്നിന് 10 രൂപയുടെ വരെ വര്‍ദ്ധനയുണ്ടായിട്ടുണ്ട്. ദിവസവും 4.60 കോടി രൂപയുടെ അധിക ചെലവാണ് കോര്‍പ്പറേഷന് വരുന്നത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനാല്‍ ഇത് കോര്‍പ്പറേഷന് കടുത്ത ബാധ്യത വരുത്തിവെയ്ക്കുയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Show More

Related Articles

Close
Close