ശശികലിംഗ ഹോളിവുഡിലുമെത്തി

22782944
രഞ്ജിത് തിരക്കഥയെഴുതി സംവിധാനം ചെയ്യ്തു പാലേരിമാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ എന്ന ചിത്രത്തിലൂടെ മലയാള പ്രേക്ഷകര്‍ക്കിടയിലേക്ക് കടന്നു വന്ന നടന്‍ ശശികലിംഗ ഹോളിവുഡിലും തന്റെ അഭിനയമികവ് തെളിയിച്ചു.ബൈബിളിലെ യൂദാസിന്റെ വേഷമാണ് ശശികലിംഗ ഹോളിവുഡ് സിനിമയില്‍ അവതരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍, മലയാളത്തിലെ സൂപ്പര്‍സ്റ്റാറുകള്‍ വാങ്ങുന്നതിലും എത്രയോ കൂടുതല്‍ രപതിഫലവും വാങ്ങി.കമല്‍ സംവിധാനം ചെയ്ത ഗദ്ദാമ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായി ദുബായിലെത്തിയപ്പോള്‍ ഒരു മാളിന്‍ വച്ച് കലിംഗയെ കണ്ട ഒരാളാണ് ഈ ഹോളിവുഡ് സിനിമയ്ക്ക് വേണ്ടി നിര്‍ദ്ദേശിച്ചത്.
എന്നാല്‍ സിനിമയെ കുറിച്ച് കൂടുതല്‍ കാര്യങ്ങളൊന്നും വെളിപ്പെടുത്താന്‍ പക്ഷെ ശശി കലിംഗ തയ്യാറല്ല. ചിത്രത്തിന്റെ പേരോ, എന്റെ കഥാപാത്രത്തെ കുറിച്ചോ വെളിപ്പെടുത്താന്‍, സിനിമയെപ്പറ്റി സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതുവരെ നിര്‍വ്വാഹമില്ലെന്ന് കിലിംഗ പറഞ്ഞു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close