സുപ്രിംകോടതി നാളെ ആ നിര്‍ണായക വിധി പറയും

അനധികൃത സ്വത്ത് സമ്പാദന കേസില്‍ എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി വികെ ശശികലക്കെതിരായ വിധി സുപ്രിം കോടതി നാളെ പുറപ്പെടുവിക്കും. നാളെ രാവിലെ 10.30നാണ് വിധി പറയുക.അഴിമതി കേസില്‍ ശിക്ഷിക്കപ്പെട്ടാല്‍ ആറു വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വിലക്ക് വരും. അങ്ങനെയെങ്കില്‍ ശശികലയുടെ രാഷ്ട്രീയ ഭാവിയും ഇരുളടയും. കോടതി വിധി എഐഎഡിഎംകെ രാഷ്ട്രീയത്തെയും സ്വാധീനിക്കും.

ഇതിനിടയില്‍ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ അവസരം നല്‍കണമെന്ന് തമിഴ്‌നാട് ഗവര്‍ണര്‍ക്ക് അറ്റോര്‍ണി ജനറല്‍ നിയമോപദേശം നല്‍കി. നിയമസഭ വിളിച്ചു ചേര്‍ക്കാന്‍ അനുവദിക്കണമെന്നും ഭൂരിപക്ഷം തെളിയിക്കാന്‍ അവസരം നല്‍കണമെന്നും അറ്റോര്‍ണി ജനറല്‍ മുകുള്‍ രോഹ്താഗി തമിഴ്‌നാട് ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവിന് നിയമോപദേശം നല്‍കി.എഐഎഡിഎംകെയുടെ 134 എംഎല്‍എമാരില്‍ 119 എംഎല്‍എമാര്‍ ഇപ്പോഴും ശശികലയ്‌ക്കൊപ്പമാണെന്നാണ് സര്‍ക്കാര്‍ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചത്. ജയലളിതയുടെ വീട്ടില്‍ പണിയെടുത്തവരെല്ലാം ‘അമ്മ’യായി മാറില്ലെന്നായിരുന്നു കാവല്‍ മുഖ്യമന്ത്രി പനീര്‍ശെല്‍വത്തിന്റെ അഭിപ്രായം.

Show More

Related Articles

Close
Close