സത്യസരണിയില്‍ അകപ്പെട്ട നീനു വര്‍ഗ്ഗീസിന് സര്‍ക്കാര്‍ സംരക്ഷണമേര്‍പ്പെടുത്താന്‍ ഹൈക്കോടതി ഉത്തരവ്

മഞ്ചേരി സത്യസരണിയില്‍ അകപ്പെട്ട മവേലിക്കര സ്വദേശിയായ പെണ്‍കുട്ടിക്ക് സര്‍ക്കാര്‍ സംരക്ഷണമേര്‍പ്പെടുത്താന്‍ ഹൈക്കോടതി ഉത്തരവ്. സംസ്ഥാന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍ പെണ്‍കുട്ടിയെ പാര്‍പ്പിക്കാനാണ് നിര്‍ദ്ദേശം. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലാണ് തീരുമാനം. മാവേലിക്കര സ്വദേശിനിയായ നീനു പി വര്‍ഗ്ഗീസിനെയാണ് സത്യസരണിയില്‍ നിന്നും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലേക്ക് മാറ്റാന്‍ കോടതി ഉത്തരവിട്ടത്. മകളെ വിട്ട് കിട്ടണമെന്നും സത്യസരണിയില്‍ പെണ്‍കുട്ടി സുരക്ഷിതയല്ലെന്നുമുള്ള മാതാപിതാക്കളുടെ അപേക്ഷ പരിഗണിച്ചാണ് വിധി.

ഉത്തരവ് വേഗത്തില്‍ നടപ്പിലാക്കാന്‍ കോടതി പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മാത്രമല്ല സത്യസരണിയിലേയോ അതുമായി ബന്ധമുള്ളവരോ പെണ്‍കുട്ടിയുമായി ഇടപഴകാന്‍ അവസരം നല്‍കരുതെന്നും കോടതി വ്യക്തമാക്കി. ഇക്കഴിഞ്ഞ മൂന്നിനാണ് നീനു സനഫര്‍ എന്നയാളോടൊപ്പം വീടുവിട്ടിറങ്ങിയത്. എന്നാല്‍ നീനുവിനെ സത്യസരണിയില്‍ ആക്കിയ ശേഷം സനഫര്‍ ജോലി സ്ഥലമായ കശ്മീരിലേക്ക് കടന്നു കളഞ്ഞു. പിന്നീട് മാതാപിതാക്കള്‍ നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടി സത്യസരണിയില്‍ ഉണ്ടെന്ന വിവരം ലഭിക്കുന്നത്. സ്വന്തം നിലയില്‍ പെണ്‍കുട്ടിയെ വീണ്ടെടുക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതോടെയാണ് സംഭവം കോടതി കയറിയത്. അതേസമയം ആസൂത്രിത മതപരിവര്‍ത്തന കേസുകളില്‍ സത്യസരണി ആരോപണവിധേയമാകുന്നത് തുടര്‍ക്കഥയാവുകയാണ്.

Show More

Related Articles

Close
Close