സൗദി ഉത്പാദനം വര്‍ധിപ്പിക്കും; ആഗോള എണ്ണവില കുറഞ്ഞേക്കും

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറയാന്‍ കളമൊരുങ്ങുന്നു.  ക്രൂഡ് ഓയില്‍ ഉത്പാദനം കൂട്ടാനും തങ്ങളില്‍ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്ക് കുടുതല്‍ നല്‍കാനും സൗദി അറേബ്യ തയ്യാറായേക്കും. ക്രൂഡ് ഓയില്‍ ഉത്പാദനം വര്‍ധിപ്പിക്കണമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സമ്മര്‍ദ്ദമാണ് നിലപാട് മാറ്റത്തിന് പിന്നില്‍. നേരത്തെ അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില ഇടിഞ്ഞ സാഹചര്യത്തില്‍ ഉത്പാദനം കുറയ്ക്കാന്‍ സൗദി അടക്കമുള്ള എണ്ണ ഉത്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് തീരുമാനിച്ചിരുന്നു. ഈ തീരുമാനത്തില്‍ താല്‍ക്കാലിക ഇളവ് അംഗരാജ്യങ്ങള്‍ക്ക് നല്‍കിയേക്കും.

2014 ല്‍ സംഘടനക്ക് മേല്‍ പെട്രോളിയം ഉത്പന്നങ്ങളുടെ വിലവര്‍ദ്ധിക്കുന്നതിനെതിരേ ട്രംപ് സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. ഉത്പാദനം വര്‍ദ്ധിപ്പിച്ച് വിലവര്‍ദ്ധനവ് നിയന്ത്രിക്കണമെന്നായിരുന്നു ട്രംപിന്റെ ആവശ്യം. കൂടാതെ സൗദിയുടെ ഉപഭോക്താക്കളായ ഇന്ത്യയടക്കമുളള രാജ്യങ്ങളും വില വിര്‍ദ്ധനവ് ഉത്പന്നങ്ങളുടെ ഇറക്കുമതി കുറക്കുന്ന നടപടിയിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ വാങ്ങുന്ന ചില ഉപഭോക്താക്കള്‍ക്ക് മാത്രമാണ് ഇപ്പോള്‍ സൗദിയില്‍ നിന്ന് കൂടുതല്‍ എണ്ണ നല്‍കുകയന്നാണ് വിവരം.

Show More

Related Articles

Close
Close