ഗോവിന്ദച്ചാമി സൗമ്യയെ കൊന്നതിന് തെളിവുണ്ടോ എന്ന് സുപ്രീം കോടതി

ഗോവിന്ദച്ചാമി സൗമ്യയെ കൊലപ്പെടുത്തിയതിനു തെളിവുണ്ടോ എന്നു സുപ്രീംകോടതി ആരാഞ്ഞു. ഇതിനു പുറമെ കൊന്നത് ഗോവിന്ദച്ചാമിയാണെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ ഹാജരാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

ഊഹാപോഹങ്ങള്‍ കോടതിയില്‍ പറയരുതെന്നും ജഡ്ജി നിരീക്ഷിച്ചു. സൗമ്യ മാനഭംഗത്തിനിരയായെന്ന് കോടതിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. തലയ്‌ക്കേറ്റ പരിക്കാണ് മരണകാരണമെന്നും മനസിലാക്കുന്നു. എന്നാല്‍ സൗമ്യയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ടതാണോ അതോ സൗമ്യ ട്രെയിനില്‍ നിന്നു ചാടിയതാണോ എന്ന കാര്യത്തില്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. കൊന്നത് ഗോവിന്ദച്ചാമിയാണെന്നു തെളിയിക്കണമെന്നും കോടതി പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടു.

2011 ഫെബ്രുവരി ഒന്നിന് എറണാകുളം ഷൊര്‍ണൂര്‍ പാസഞ്ചറില്‍ വച്ചാണ് സൗമ്യയെ അതിക്രൂരമായി ബലാല്‍സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയത്.

ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്ന സൗമ്യയെ എറണാകുളത്തു നിന്ന് ഷൊര്‍ണൂര്‍ പാസഞ്ചറില്‍ കയറിയ ഗോവിന്ദച്ചാമി വള്ളത്തോള്‍ നഗറില്‍ വെച്ചു ട്രെയിനില്‍ നിന്നു തള്ളിയിട്ടു പീഡിപ്പിച്ച ശേഷം കല്ലു കൊണ്ടു തലയ്ക്കിടിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്.

കോടതിയുടെ നിരീക്ഷണങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും മുന്‍പില്‍ ഉത്തരമില്ലാത്ത അവസ്ഥയിലായിരുന്നു സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ നിന്നത്. അഡ്വ.ബി.എ. ആളൂരാണ് ഹര്‍ജിക്കാരനായ ഗോവിന്ദചാമിക്ക് വേണ്ടി സുപ്രീംകോടതിയില്‍ ഹാജരായത്.

Show More

Related Articles

Close
Close