സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് പതാകയുയര്‍ന്നു

kalolsavam456ാമത് സംസ്ഥാന സ്‌കൂള്‍ കലോകത്സവത്തിന് പതാകയുയര്‍ന്നു. പുത്തരിക്കണ്ടത്തെ പ്രധാനവേദിയിലാണ് പതാക ഉയര്‍ന്നത്. പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ എം.എസ് ജയയാണ് ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലാ മത്സരത്തിന് തുടക്കമിട്ടത്. പ്രാര്‍ത്ഥനാഗാനത്തോടെയാണ് ചടങ്ങ് നടന്നത്. തുടര്‍ന്ന് രജിസ്‌ട്രേഷന്‍ ആരംഭിക്കും.

ഉച്ചകഴിഞ്ഞ് രണ്ടിനു സംസ്‌കൃതകോളജ് പരിസരത്തുനിന്ന് ആരംഭിക്കുന്ന ഘോഷയാത്ര ഡി.ജി.പി: ടി.പി സെന്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട് അഞ്ചിന് പുത്തരിക്കണ്ടം മൈതാനത്തെ പ്രധാനവേദിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കലോത്സവം ഉദ്ഘാടനം ചെയ്യും. മന്ത്രി പി.കെ അബ്ദുറബ്ബ് അധ്യക്ഷത വഹിക്കും. മത്സരങ്ങളുടെ ഉദ്ഘാടനം സ്പീക്കര്‍ എന്‍. ശക്തന്‍ നിര്‍വഹിക്കും. സംവിധായകന്‍ ജയരാജാണ് വിശിഷ്ടാതിഥി. ഇരുപതു വേദികളിലായി 232 ഇനങ്ങളിലാണ് മത്സരങ്ങള്‍. ഉദ്ഘാടനശേഷം മുഖ്യവേദിയില്‍ ഹൈസ്‌കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ മോഹിനിയാട്ടം ആരംഭിക്കും. ഇന്ന് 13 വേദികളിലാണ് മത്സരങ്ങള്‍ നടക്കുക. 25 ന് കലോത്സവത്തിനു കൊടിയിറങ്ങും.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close