കളിചിരിപാട്ടിന്റെ മധുരവുമായി വിദ്യാലയങ്ങളില്‍ പ്രവേശനോത്സവം

PK02_3
രണ്ടു മാസത്തെ വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്ന് തുറക്കും.പുതിയ അധ്യയനവര്‍ഷത്തില്‍ 62,000 കുഞ്ഞുങ്ങള്‍ അക്ഷരവെളിച്ചം നുകരാന്‍ ഒന്നാം ക്ളാസിലത്തെും.പുതിയ പഠനവര്‍ഷത്തെ വരവേല്‍ക്കാന്‍ പുത്തനുടുപ്പും വര്‍ണക്കുടകളും പുത്തന്‍ പുസ്തകങ്ങളുമായി വിദ്യാലയങ്ങളില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. അക്ഷരമുറ്റത്തേക്ക് കടന്നുവരുന്ന കുരുന്നുകളെ വരവേല്‍ക്കാന്‍ വിദ്യാലയങ്ങളില്‍ പ്രവേശനോത്സവം സംഘടിപ്പിക്കും .വിദ്യാലയങ്ങളില്‍ പ്രവേശനോത്സവത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി.
ഒന്നുമുതല്‍ എട്ട് വരെ ക്ളാസുകളിലെ എ.പി.എല്‍ വിഭാഗത്തിലെ ആണ്‍കുട്ടികള്‍ ഒഴികെയുള്ള മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും രണ്ട് ജോടി യൂനിഫോം വിതരണം ചെയ്യും. യൂനിഫോമിനുള്ള തുക എല്ലാ സ്കൂളുകള്‍ക്കും കൈമാറി. രണ്ട് സെറ്റിന് 400 രൂപ പ്രകാരമാണ് തുക നല്‍കിയത്. രണ്ട്, നാല്, ആറ്, എട്ട് ക്ളാസുകളിലാണ് ഇത്തവണ പുതുക്കിയ സിലബസ് പ്രകാരം പാഠപുസ്തകം. പുതുക്കിയ പുസ്തകം പല സ്കൂളുകളിലും എത്തിയിട്ടില്ല. എന്നാല്‍, ആറാം പ്രവൃത്തിദിവസത്തെ കണക്കുപ്രകാരം പുസ്തകം ലഭിക്കാത്തവരുടെ ലിസ്റ്റ് തയാറാക്കി അവ എത്തിക്കാനുള്ള നടപടികള്‍ ആരംഭിക്കുമെന്ന് എസ്.എസ്.എ പ്രോജക്ട് ഓഫിസര്‍ പറഞ്ഞു.ശുചിമുറികള്‍ അടക്കം അടിസ്ഥാനസൗകര്യങ്ങളില്ലാത്ത 346 സ്കൂളുകള്‍ സംസ്ഥാനത്തുണ്ട്. ശുചിമുറികളില്ലാത്തവ പൂട്ടുമെന്നാണ് പ്രഖ്യാപനമെങ്കിലും ജുലൈ 15 വരെയെങ്കിലും സമയം നല്‍കാനുള്ള നീക്കത്തിലാണു വിദ്യാഭ്യാസവകുപ്പ്. വിദ്യാഭ്യാസചട്ടമനുസരിച്ച് ജുലൈ 15 നുള്ളിലാണ് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് അനുവദിക്കേണ്ടത്. പിരിയഡുകളുടെ എണ്ണം എട്ടാക്കി കൂട്ടിയതടക്കം നിരവധി പുതിയ മാറ്റങ്ങളോടെയാണ് സ്‌ക്കൂള്‍ തുറക്കുന്നത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close