പാഠപുസ്തക അച്ചടി വന്‍ പ്രതിസന്ധിയിലേക്ക്

books
സര്‍ക്കാര്‍ പ്രഖ്യാപിച്ച തീയതിയായ സപ്തംബര്‍ 30 ന് മുമ്പ് പാഠപുസ്തകങ്ങളുടെ അച്ചടി തീരില്ലെന്ന് ഉറപ്പായതോടെ കാര്യങ്ങള്‍ നീങ്ങുന്നത്‌ വന്‍ പ്രതിസന്ധിയിലേക്ക്. സപ്തംബര്‍ 30 ന് കുറഞ്ഞത് 55 ലക്ഷം പുസ്തകങ്ങളുടെ അച്ചടി ബാക്കിയുണ്ടാകുമെന്നാണ് കെ.ബി.പി.എസ്. പറയുന്നത്. പുറത്ത് അച്ചടിക്കാതെ കെ.ബി.പി.എസ്സില്‍ തന്നെ അച്ചടി പൂര്‍ത്തിയാകണമെങ്കില്‍ ഒക്ടോബര്‍ അവസാനമാകുമെന്നും,ടോമിന്‍ തച്ചങ്കരി പുതിയ എം.ഡി.യായി ചുമതലയേറ്റെടുക്കുന്നതോടെ പ്രശ്‌നപരിഹാരത്തിനുള്ള ശ്രമങ്ങള്‍ തുടങ്ങുമെന്നാണ് മാനേജ്‌മെന്റ് പറയുന്നു.

കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ അച്ചടി വേഗത്തിലാക്കാന്‍ മാനേജ്‌മെന്റ് തൊഴിലാളികളുടെ സഹകരണം തേടിയിരുന്നു.ഓറിയന്റല്‍ യന്ത്രത്തില്‍ പ്രതിദിനം പരമാവധി 1.40 ലക്ഷം ഇംപ്രഷനുകളാണ് അച്ചടിക്കാവുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഈ യന്ത്രത്തില്‍ ഒരു ലക്ഷത്തില്‍ താഴെ ഇംപ്രഷനുകളാണ് അച്ചടിച്ചത്. ജര്‍മനിയില്‍ നിന്നുള്ള മറ്റൊരു യന്ത്രത്തില്‍ പ്രതിദിനം 1.20 ലക്ഷം ഇംപ്രഷനുകളും അച്ചടിക്കുന്നുണ്ട്. പുറത്ത് അച്ചടിക്കാതെ പാഠപുസ്തക പ്രതിസന്ധി പരിഹരിക്കാന്‍ കഴിയില്ലെന്ന് ഉറപ്പായ സാഹചര്യത്തില്‍ പുതിയ എം.ഡി.യുടെ നിയമനമാണ് കെ.ബി.പി.എസ്. ഉറ്റുനോക്കുന്നത്.

നവംബര്‍ മുതല്‍ പഠിപ്പിച്ചു തുടങ്ങേണ്ടതാണ് രണ്ടാം ഭാഗത്തിലെ പുസ്തകങ്ങള്‍. സപ്തംബര്‍ 30-നകം അച്ചടി പൂര്‍ത്തിയാക്കാനായില്ലെങ്കില്‍ നവംബറിനു മുമ്പ് ഇവയുടെ വിതരണം തീരില്ല. അങ്ങനെ വന്നാല്‍ ഡിസംബറിലെ ക്രിസ്മസ് പരീക്ഷയും മാറ്റിവെയ്‌ക്കേണ്ടി വരും.
Photo courtesy :Google search

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close