ഭരണ സിരാകേന്ദ്രത്തില്‍ ജീവനക്കാരുടെ കൂട്ടയടി

secretariateസെക്രട്ടറിയേറ്റില്‍ ജീവനക്കാര്‍ തമ്മില്‍ സംഘര്‍ഷം. സെക്രട്ടറിയേറ്റ് വളപ്പില്‍ ഫഌക്‌സ് ബോര്‍ഡ് സ്ഥാപിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരായി ഇടതു അനുകൂല സംഘടനപ്രവര്‍ത്തകര്‍ ഇന്നലെ സെക്രട്ടറിയേറ്റ് വളപ്പില്‍ ഫഌക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നു. ഇതിനെതിരെ ഭരണ അനുകൂല സംഘടനകളും ഫഌക്‌സ് ബോര്‍ഡ് ഉയര്‍ത്തി. ഇത് ഇരുകൂട്ടരും നശിപ്പിച്ചതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്.
ചേരി തിരിഞ്ഞ് മുദ്രാവാക്യം വിളിച്ചും, തമ്മില്‍ തല്ലിയും ജീവനക്കാര്‍ കൊമ്പു കോര്‍ത്തതോടെ സെക്രട്ടറിയേറ്റ് പരിസരം യുദ്ധഭൂമിയായി. പോലീസ് ഇടപെട്ടിട്ടും സ്ഥിതിഗതികള്‍ ശാന്തമായില്ല. തുടര്‍ന്ന് മുതിര്‍ന്ന സംഘടനാ നേതാക്കള്‍ ഉള്‍പ്പടെയുള്ളവരെത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്. ഇതേ തുടര്‍ന്ന് സെക്രട്ടറിയേറ്റ് വളപ്പിലെ ഫഌക്‌സ് ബോര്‍ഡുകളെല്ലാം നീക്കം ചെയ്യാന്‍ ആരംഭിച്ചിട്ടുണ്ട്. ഫഌക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനു വിലക്കുള്ള മേഖലയിലാണ് ജീവനക്കാരുടെ ഈ നടപടികള്‍.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close